July 17, 2026

ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 10.48

0
IMG_20211120_170307.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ –   വയനാട് ജില്ലയില്‍ ഇന്ന് (20.11.21) 203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 118 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.48 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130566 ആയി. 127231 പേര്‍ രോഗമുക്തരായി. നിലവില്‍ 2534 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2366 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1407 പേര്‍ ഉള്‍പ്പെടെ ആകെ 14620 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് 1504 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി, മീനങ്ങാടി 20 വീതം, ബത്തേരി 19, തിരുനെല്ലി 18, വെങ്ങപ്പള്ളി 15, പുൽപ്പള്ളി 14 , തവിഞ്ഞാൽ, വൈത്തിരി 12 വീതം, അമ്പലവയൽ, പൊഴുതന 9 വീതം, കൽപ്പറ്റ 8, മേപ്പാടി 7, എടവക, മുട്ടിൽ 6 വീതം, കോട്ടത്തറ, പൂതാടി 5 വീതം, തരിയോട്, വെള്ളമുണ്ട 4 വീതം, മുള്ളൻകൊല്ലി, നെന്മേനി 3 വീതം , പടിഞ്ഞാറത്തറ 2, നൂൽപ്പുഴ, പനമരം ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *