ഹ്യൂo സ്കൂൾ സയൻസ് പ്രോഗ്രാമിന് വെള്ളമുണ്ടയിൽ തുടക്കമായി

വെള്ളമുണ്ട :ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി നടത്തി വരുന്ന സ്കൂൾ സയൻസ് പ്രോഗ്രാം വെള്ളമുണ്ട ഗവണ്മെന്റ് മോഡൽ ഹയർസെക്കണ്ടറി സ്കൂളിൽ തുടക്കമായി .സ്കൂൾ അദ്ധ്യാപകനായ മിസ്‌വർ അലി സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്‌മിസ്സ് സുധ പി. കെ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്‌ദുൾ സലാം. ടി ആദ്യക്ഷത വഹിച്ചു. ഹ്യൂം സയൻസ് പ്രോഗ്രാം കോർഡിനേറ്റർ ദിവ്യ മനോജ് പദ്ധതി വിശദീകരിച്ചു. ഹ്യൂം സെന്ററിലെ സൂനോസിസ് റിസർച്ച് കോർഡിനേറ്റർ ദ്യുതി ബി എസ് ജന്തുജന്യ രോഗങ്ങളും പ്രതിരോഗ മാർഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു . സ്കൂൾ അദ്ധ്യാപകനായ പ്രസാദ് വി കെ നന്ദി പറഞ്ഞു.



Leave a Reply