സൗജന്യ പ്രമേഹ രോഗനിര്‍ണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു

കല്‍പ്പറ്റ: കല്‍പ്പറ്റ കണ്ണൂര്‍ ആയുര്‍വേദിക് മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, കല്‍പ്പറ്റ ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സൗജന്യ പ്രമേഹ രോഗനിര്‍ണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരമെന്ന് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡോ. റോജേര്‍സ് സെബാസ്റ്റ്യന്‍, ട്രഷറര്‍ ഷിബു താമരച്ചാല്‍, ജില്ലാ കേബിനറ്റ് സെക്രട്ടറി ഡോ. കെ പി വിനോദ്ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് കണ്ണൂര്‍ ആയുര്‍വേദിക് ഹോസ്പിറ്റലില്‍ നേരിട്ട് എത്തിയോ 9495260535, 9497872562 എന്നീ നമ്പറിലോ ബന്ധപ്പെടാം.



Leave a Reply