April 18, 2024

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കോഫി ബോര്‍ഡും സാമ്പത്തിക സഹായം അനുവദിക്കണമെന്ന് വയനാട് കര്‍ഷക കൂട്ടായ്മ

0
Img 20211121 065328.jpg
കല്‍പ്പറ്റ: കാപ്പി പള്‍പ്പിംഗ് യൂണിറ്റുകള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കോഫി ബോര്‍ഡും സാമ്പത്തിക സഹായം അനുവദിക്കണമെന്ന് വയനാട് കര്‍ഷക കൂട്ടായ്മ. പള്‍പ്പിംഗ് നടത്തിയ കാപ്പി രണ്ടോ മൂന്നോ ദിവസം കൊണ്ട് വെയില്‍ ഇല്ലെങ്കിലും ഉണക്കാന്‍ സാധിക്കുകയും ഉയര്‍ന്ന വില ലഭിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മഴ നേരത്തെ ലഭിച്ചതിനാല്‍ ജില്ലയിലെ 30 ശതമാനം കാപ്പിയും വിളവെടുപ്പിന് പാകമായി. വിളവെടുത്ത കാപ്പിക്കുരു എട്ട് മുതല്‍ പത്ത് ദിവസം വരെ വെയിലത്ത് ഉണക്കുക നിലവിലെ കാലാവസ്ഥയില്‍ സാധ്യമല്ല. തുടര്‍ച്ചയായുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിലയിടിവും ഉത്പ്പാദന കുറവും ഉത്പ്പാദന ചെലവ് വര്‍ധനവും പ്രതികൂലമായി നിലനില്‍ക്കുന്നതിനിടയില്‍ കാലാവസ്ഥ കൂടി വില്ലനായത് കര്‍ഷരെ സാരമായി ബാധിച്ചിട്ടുണ്ട്. കാപ്പി പാര്‍ച്ച്‌മെന്റ് നടത്തുന്നതിന് വയനാട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഇ പി ഫിലിപ്പുകുട്ടി, ജനറല്‍ സെക്രട്ടറി ടി യു ബാബു, ട്രഷറര്‍ സുലേഖ വസന്തരാജ്, ഷിജു സെബാസ്റ്റ്യന്‍, കെ ഗോവിന്ദന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *