September 8, 2024

ഓർമ്മപ്പൂക്കൾ:വാഹന അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ്മ ദിനം ആചരിച്ചു

0
Img 20211121 190943.jpg
 കൽപ്പറ്റ –  ജില്ലാ എൻഫോഴ്സ്മെൻറ് ആർ.ടി.ഒയുടെയും, ജില്ലാ റിജീയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെയും, ജില്ലാ റോഡ് സേഫ്റ്റി വളണ്ടിയേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ഓർമ്മപ്പൂക്കൾ' വാഹന അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ്മ ദിനം ആചരിച്ചു. അന്താരാഷ്ട്ര തലത്തിൽ യു.എൻന്റെ നേതൃത്വത്തിൽ നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഓർമ്മദിനമായി ആചരിച്ച് വരുന്നത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ. ഷാനവാസ്‌ റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഗോപീ കൃഷ്ണൻ, സി. ജയകുമാർ, എസ്. ശരത്കുമാർ, റോഡ് സേഫ്റ്റി വളണ്ടിയർമാരായ പി. കുഞ്ഞിമുഹമ്മദ്, സുരേന്ദ്രൻ കൽപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *