June 25, 2026

ലങ്കൻ പാടി ഡോക്യുമെന്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.

0
CollageMaker_20211122_0722032232.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തലപ്പുഴകമ്പ മലയിലെ ശ്രീലങ്കൻ അഭയാർഥികളുടെ കഥ പറയുന്ന ലങ്കൻ പാടി എന്ന ഡോക്യുമെന്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എഴുത്തുകാരൻ ബെന്യാമിൻ പ്രകാശനം ചെയ്തു.മാധ്യമപ്രവർത്തകൻ 
ഹാഷിം കെ. മുഹമ്മദാണ്‌ ഡോക്യമെന്ററിയുടെ സംവിധായകൻ.ശ്രീലങ്കൻ അഭായാർത്ഥികളുടെ ചരിത്രവും വർത്തമാനകാല സാമൂഹ്യാവസ്ഥകളുമാണ്‌ ഡോക്യുമെന്ററിയിലൂടെ പറയുന്നത്‌.കമ്പമലയിലും പരിസര പ്രദേശങ്ങളിലുമാണ്‌ ചിത്രീകരണം.ഹനാൻ എന്റർട്ടെയ്‌മന്റ്‌ മീഡിയ ഒരുക്കുന്ന ഡോക്യുമെന്ററിയിൽ ക്യാമറ ചലിപ്പിക്കുന്നത്‌ റാഷിദ്‌ കൽപ്പറ്റയാണ്‌.ജാഷിദ്‌ കരീം,ജിൻസ്‌ തോട്ടുങ്കര,അഫ്സൽ എൻ ടി,ഷാരൂഖ്‌ എൻ ടി എന്നിവർ പിന്നണിയിൽ പ്രവർത്തിക്കുന്നു.ആഖിഷ്‌ അഷറഫ്‌ ആണ്‌ ചിത്രസംയോജനം.പോസ്റ്റർ ഡിസൈൻ അമൽ രമേശ്‌.ജീന സബ്രിൻ,ഫിദ പർവ്വീൺ തുടങ്ങിയവർ അഭിനയിക്കുന്ന ഡോക്യുമെന്ററി അടുത്ത വർഷമാദ്യം പുറത്തിറങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *