March 29, 2024

വന്യമൃഗം ബാക്കി വെച്ചതിൽ കാലാവസ്ഥയും ചതിച്ചു; ഗതികെട്ട് വടക്കനാട്ടെ കർഷകർ

0
Img 20211122 Wa01792.jpg
ബത്തേരി : വന്യമൃഗം ബാക്കി വെച്ചതിൽ കാലാവസ്ഥയും ചതിച്ചു;  ഗതികെട്ട്  വടക്കനാട്ടെ കർഷകർ
വന്യ മൃഗശല്യത്തിൽ പൊറുതിമുട്ടി കൃഷി നശിച്ച കർഷകർക്ക് 
കാലാവസ്ഥാവ്യതിയാനo ഇരുട്ടടിയായി. മഴക്കെടുതി കർഷകരെ ദുരിതത്തിൽ.
ഏക്കർ കണക്കിന് സ്ഥലത്തെ നെല്ലാണ് കൊയ്തെടുക്കാൻ കഴിയാതെ നശിച്ചു കൊണ്ടിരിക്കുന്നത്. 
കാലാവസ്ഥാ വ്യതിയാനം മൂലം നിരന്തരമുള്ള മഴയും വന്യമൃഗശല്യവും വടക്കനാട് പ്രദേശത്തെ വിളവെടുപ്പിനു പാകമായ നെൽ കൃഷികൾ വെള്ളത്തിലാണ്.  ഈ സാഹചര്യത്തിൽ കർഷക ഇൻഷുറൻസ് ആനുകൂല്യങ്ങളോ  മറ്റ് ആനുകൂല്യങ്ങളോ  നൽകി കർഷകർക്ക്   കൈത്താങ്ങ് ആകണം എന്നുള്ളതാണ് കർഷകരുടെ ഒന്നടങ്കം ഉള്ള ആവശ്യം. ഇത്  പരിഗണിച്ച്  ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ നിതാന്തജാഗ്രത ഉണ്ടാകണമെന്ന് കർഷകസംഘം മൂലങ്കാവ് വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *