October 21, 2026

അധ്യാപക അവാർഡ് ജേതാവ് സതീഷ് ബാബുവിനെ ആദരിച്ചു

0
IMG-20211122-WA0180.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
ഭാരത് സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ജില്ലാ സ്കൗട്ട് ട്രെയിനിങ് കമ്മീഷണറുമായ എ. ഇ. സതീഷ് ബാബുവിനെ ആദരിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി. കെ. രത്നവല്ലി അധ്യക്ഷത വഹിച്ച യോഗം മാനന്തവാടി എം. എൽ എ ഒ.ആർ. കേളു ഉദ്ഘാടനം  ചെയ്തു. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  ജെസ്റ്റിൻ ബേബി മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ രാമചന്ദ്രൻ, മാനന്തവാടി  എൽ. എ  സെക്രട്ടറി ശ്രീജിത്ത്‌ എൻ ,ബത്തേരി എൽ. എ. സെക്രട്ടറി ഷാജി കെ എൻ വൈത്തിരി എൽ. എ. സെക്രട്ടറി അബ്ദുൾ അസീസ് , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സുഗതൻ മാസ്റ്റർ എന്നിവർ ഉപഹാരം സമർപ്പിച്ചു. വാർഡ് കൗൺസിലർ അരുൺ  കുമാർ, ഡി.ടി.പി.സി മെമ്പർ സെക്രട്ടറി അജേഷ്, എ.എസ്.ഒ.സി പ്രശാന്ത്. പി, ഫാദർ വിൽസൺ, രാധിക. സി ,ഷൈനി മൈക്കിൾ, വി. എം. ബാലകൃഷ്ണൻ, ജാൻസി എ.വി , കെ. കെ നാരായണൻ, ജോബി മാനുവൽ എന്നിവർ ആശംസകൾ നേർന്നു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ പ്രസിഡണ്ട് ജോസ് പുന്നക്കുഴി സ്വാഗതവും സെക്രട്ടറി മനോജ് മാത്യു നന്ദിയും പറഞ്ഞു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *