പിൻവലിച്ച കാർഷിക നിയമങ്ങൾ കേരളത്തിൽ പ്രസക്തമല്ലന്ന് കുമ്മനം

കൽപ്പറ്റ : കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച മനു വർണ്ണ എന്ന നെൽവിത്ത് പിൻവലിക്കണമെന്ന് മുൻ മിസ്സോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ .മനുവർണ്ണ കൃഷി ചെയ്ത നശിച്ച പനമരം ചീക്കല്ലൂർ പാടശേഖരം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറകണം. കാർഷിക ശാസ്ത്രജ്ഞരും കർഷകരും തമ്മിൽ അകലം നിലനിൽക്കുന്നുണ്ടെന്നും പലപ്പോഴും കണ്ടുപിടുത്തങ്ങളുടെ ഫലം കർഷകർക്ക് കിട്ടുന്നില്ല.
പച്ചക്കറി ഉൾപ്പടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുമ്പോഴും സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലന്നും കർഷിക മേഖലയെ പൂർണ്ണമായും അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലക്ക് വേണ്ടി
സുസ്ഥിരമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിൻവലിച്ച
കാർഷിക നിയമങ്ങൾ കേരളത്തിൻ്റെ പശ്ചാത്തലത്തിൽ വലിയ പ്രസക്തിയില്ലന്നും അദ്ദേഹം പറഞ്ഞു.



Leave a Reply