തലശ്ശേരി മൈസൂർ പാത ട്രയൽ റൺ കഴിഞ്ഞു, ഇനി ഹെലിബോൺ സർവ്വേ
സുൽത്താൻ ബത്തേരി:തലശ്ശേരി – മൈസൂർ പാതയുടെ ട്രയൽ റൺ കഴിഞ്ഞു, ഇലക്ട്രോണിക് മാഗ്നറ്റിക് ഉപയോഗിച്ചുള്ള ഹെലിബോൺ സർവ്വേ ഇന്ന് തുടങ്ങും. 700 കിലോ തൂക്കമുള്ള യന്ത്രം ഹെലികോപ്റ്ററിൽ ഘടിപ്പിച്ചാണ് കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്ന് സർവ്വേ നടത്തുക.
കൊങ്കൺ റെയിൽവേ കോർപ്പറേഷന് വേണ്ടി ഹൈദരബാദ് ആസ്ഥാനമായ നാഷണൽ ജോഗ്രഫിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വി.എം. വാരിയരാണ് സർവ്വേ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കൂടുതൽ സർവ്വേ വിശദാംശങ്ങൾ സംഘം വ്യക്തമാക്കിയിട്ടില്ല.
Leave a Reply