April 25, 2024

രാസവള ക്ഷാമം രൂക്ഷം, കാർഷിക മേഖല പ്രതിസന്ധിയിൽ; ഫെർട്ടി ലേഴ്സ് ഡീലേഴ്സ് അസോസിയേഷൻ

0
Img 20211124 144102.jpg
കൽപ്പറ്റ :കൃഷി വകുപ്പിനേയും ,രാസവള കമ്പനികളേയും നിരന്തരം ബോധ്യപ്പെടുത്തിയിട്ടും വയനാട്ടിൽ രാസ വള ക്ഷാമം രൂക്ഷമായിരിക്കുന്നുവെന്ന് 
ഫെർട്ടി ലേഴ്സ് ഡീലേഴ്സ് അസോസിയേഷൻ പത്രസമ്മേളനത്തിൽ  ആരോപിച്ചു.
കാർഷിക മേഖലയെ നിലനില്പിനെ തന്നെ 
ഇത് രൂക്ഷമായി ബാധിച്ചിരിക്കയാണ്.
2019 മാർച്ച് 31 വരെ രാസവള കമ്പനികൾ സൗജന്യമായി നൽകിയിരുന്നത് നിർത്തലാക്കി. ലോറി വാടക നൽകിയും ,ഇറക്ക് കൂലിയും കൂട്ടി 
 ,എം. ആർ.പി യേക്കാൾ കൂടിയ വിലക്കാണ് രാസവളം ഡീലർമാർക്ക് ലഭ്യമാകുന്നത്. രൂക്ഷമായ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. 
എല്ലാ ഡീലർ പോയൻ്റിലും 
സൗജന്യമായി വളം വിതരണം ചെയ്യുക,
നിലവിൽ അനുവദിച്ചിട്ടുള്ള 6.25 കമ്മീഷൻ എല്ലാ കമ്പനികളും ലഭ്യമാക്കുക,
ജില്ലയിലെ എല്ലാ പഞ്ചായത്തുകളും രാസവള ലഭ്യത 
ഉറപ്പ് വരുത്തുക, യൂറിയ പോലുള്ള അത്യാവശ്യ വളങ്ങൾക്ക് വാങ്ങുമ്പോൾ മറ്റ് വളങ്ങൾ വാങ്ങണം എന്ന നിർബന്ധന ഒഴിവാക്കുക, സബ്ബ് ഡീലർമാർക്ക് ട്രാൻസ്പോർട്ട് ചാർജ് കൊടുക്കേണ്ടതില്ല എന്ന തീരുമാനം ഒഴിവാക്കുക, 
ചാക്കുകളിലെ തൂക്കത്തിൻ്റെ കൃത്യത ഉറപ്പ് വരുത്തുക, എഫ്.എ.സി.ടി എല്ലാ ഡീലർമാർക്കും ഡെലിവറി ചാർജ് സൗജന്യമാക്കുക എന്നീ ആവശ്യങ്ങളാണ് ഫെർട്ടിലൈസർ ഡീലേഴ്സ് അസോസിയേഷൻ പ്രധാനമായും ആവശ്യപ്പെടുന്നത്.
പ്രസിഡൻ്റ് കെ.പി. ജോസഫ് ,സെക്രട്ടറി 
സണ്ണി ജോർജ് ,വൈസ് പ്രസിഡൻറ് കെ.ജെ. തോമാസ്, ഡീലർമാരായ സെബാസ്റ്റ്യൻ .എം. ,ബെന്നി ജോസഫ് ,ബിജോ വർഗ്ഗീസ്, മഹിപാൽ ,
തോമാസ് .പി. എ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *