വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം-സി പി ഐ

തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിൽ വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ തിരുനെല്ലി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടിക്കുളം ഫോറെസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.കാടും നാടും വേർതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം നടപടി സ്വീകരിക്കണം.കഴിഞ്ഞ ദിവസങ്ങളിൽ ആന ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്.പകലന്തിയോളം പണിയെടുക്കുന്ന കർഷകന്റെ വിളകൾ മുഴുവൻ നശിപ്പിക്കുന്നത് വഴി കർഷകർ ആത്മഹത്യയുടെ വക്കിലാണ്.കർഷകരുടെ ജീവനും കാർഷിക വിളകൾക്കും സംരക്ഷണം നൽകാനുള്ള നടപടി ഉണ്ടാവണം.മന്ത്രി അടക്കമുള്ള ഉന്നത അധികാരികൾ ഇടപെട്ട് തിരുനെല്ലി പഞ്ചായത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ അതിശക്തമായ സമരപരിപാടികൾക്ക് സി പി ഐ നേതൃത്വം നൽകും.
സമരം സി പി ഐ ജില്ല അസി സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു.സി പി ഐ മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ, ലോക്കൽ സെക്രട്ടറി കെ കൃഷ്ണൻകുട്ടി,വി വി ആന്റണി, ഷാജി പാൽവെളിച്ചം, ഹംസ, വേണുഗോപാൽ,ഷാജി മുത്തുമാരി, തുളസിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply