അഭിനയ ശ്രേഷ്ഠ അവാർഡ് സമർപ്പണവും സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അനുമോദനവും 27-ന്


Ad
 

Ad
കൽപ്പറ്റ :യുവകലാ സഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെയും കോഴിക്കോടൻ കളിത്തട്ട് നാടക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാടക അഭിനയരംഗത്തു ഏഴു പതിറ്റാണ്ട് പിന്നിട്ട വയനാടൻ കുഞ്ചാക്കോയ്ക്ക് അഭിനയശേഷ്ഠ അവാർഡ് സമർപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. അതോടൊപ്പം മികച്ച നാടക സംവിധായകനുള്ള സംസ്ഥാന അവാർഡ് അടക്കം ഒൻപത് അവാർഡുകൾ നേടിയ വയനാട് സ്വദേശി രാജേഷ് ഇരുളത്തെയും സംവിധാന രംഗത്തെ യുവപ്രതിഭയും മികച്ച വിദ്യാഭ്യാസ ഡോക്യുമെന്ററിക്കുള്ള സംസ്ഥാന -ദേശീയ അവാർഡ് ജേതാവുമായ തരിയോട് സ്വദേശി നിർമ്മൽ ബേബിക്കുള്ള അനുമോദനവും 2021 നവംബർ മാസം 27 ന് ശനിയാഴ്ച ഉച്ചക്ക് 2.30 ന് കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. 
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് വയനാടിന്റെ ജില്ലാ കളക്ടർ എ. ഗീത ഐ.എ.സ്. വയനാടൻ കുഞ്ചാക്കോക്ക് സമർപ്പിക്കുന്നു. സ്വാഗത സംഘം ചെയർമാൻ വിജയൻ ചെറുകര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള ഫോക്ലോർ അക്കാഡമി അവാർഡ് ജേതാവ് ശ്രീ. പ്രേമൻ ചേളന്നൂർ മുഖ്യ പ്രഭാഷണം നടത്തും. കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ചന്ദ്രൻ, യുവകല സാഹിതി ജില്ലാ പ്രസിഡണ്ട് ഷിബു കുറുമ്പേമഠം, നഗരസഭാ കൗൺസിലർ; ടി മാണി, സ്വാഗതസംഘം വൈസ് ചെയർമാൻ പി എം ജോയ്, കോഴിക്കോടൻ കളിത്തട്ടു സെക്രട്ടറി . ജയകിളി, ഐ.എ.ൽ. സംസ്ഥാന നിർവഹ സമിതി അംഗം അഡ്വ: ജയപ്രമോദ്, വാസുകി വൈസ് ചെയർമാൻ സജി കാവനാകുടി, എ.കെ.എസ്.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് വാകേരി എന്നിവർ സംസാരിക്കും. അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി കൊണ്ട് കോഴിക്കോടൻ കളിത്തട്ടു പ്രസിഡന്റ് ലെസ്സി ഡി ഹാരി, യോഗത്തിന് സ്വാഗതസംഘം ജനറൽ സെക്രട്ടറി ഡോ. ജിപ്സൺ വി.പോൾ , പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. ദിനേശ്കുമാർ എന്നിവർ പ്രസംഗിക്കും .
തുടർന്ന് ഫറോക്ക് നാടകവേദിയുടെയും കോഴിക്കോടൻ കളിത്തട്ടിന്റെയും മുഖമറയുടെ ഭാരം “ആ ആ ആന ” എന്നീ നാടകങ്ങളും അരങ്ങേറുന്നതാണ്.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വിജയൻ ചെറുകര, ഷിബു കുറുമ്പേമാം, ഡോ. ജിപ്സൺ വി. പോൾ, പി. ദിനേശ് കുമാർ, ലെസ്ലി ഡി ഹാരി, എന്നിവർ പങ്കെടുത്തു.

Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *