May 8, 2024

കാർഷിക – മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ആനുകൂല്യങ്ങളുമായി അഗ്രി സ്റ്റാർട്ടപ്പ്

0
Img 20211124 171034.jpg
 

കൽപ്പറ്റ : വയനാട്ടിൽ നിന്നുള്ള കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കായി അഗ്രി സ്റ്റാർട്ടപ്പ് ഓൺലൈൻ ടെക്നോളജി കമ്പനിയായ നെക്സ്റ്റോർ ഗ്ലോബൽ ടെക്ക് ഡിജിറ്റൽ ഗിഫ്റ്റ് കാർഡ് പുറത്തിറക്കി. 49 മുതൽ 2999 രൂപ വരെ വിലയുള്ള കാർഡ് ഉപയോഗിച്ച് മുഴുവൻ തുകക്കും സാധനങ്ങൾ വാങ്ങുമ്പോൾ ഓരോ ബാച്ചിലും ഒരാൾക്ക് 2500 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ വില വരുന്ന ഉത്പന്നങ്ങൾ വാങ്ങാൻ അവസരം ലഭിക്കും.
ക്രിസ്റ്റ്മസ് -ന്യൂ ഇയർ കാർഡ് വാങ്ങുന്ന എല്ലാവർക്കും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന 250 – 300 ഗ്രാം കേക്ക് സൗജന്യമായി നൽകുന്നു. 
ജനുവരി വരെ ബുക്ക് ചെയ്യുന്ന മറ്റ് ഡിസ്കൗണ്ട് കാർഡുകൾക്ക് വയനാടൻ കാപ്പി പൊടി അല്ലങ്കിൽ ചായ പൊടി സാമ്പിൾ പായ്ക്ക് നൽകുന്നതാണ്.
കർഷകർ , ചെറു – ഇടത്തരം ഉത്പാദനകരുടെ പ്രാദേശിക ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ പ്രവർത്തിക്കുന്ന വില്ലേജ് ഇന്ത്യ എന്ന പ്രോഗ്രാം മൂന്ന് വർഷമായി നടന്ന് വരുന്നു.
വയനാടൻ ഉത്പന്നങ്ങൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈൻ വഴി വാങ്ങിയത് നെക്സ്റ്റോർ വഴിയാണ്.വയനാടൻ കോഫി ഇന്ത്യയിലെ അമ്പതിനായിരത്തിലധികം പേർക്ക് അയച്ച് കൊടുത്തു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിത്തുകൾ ശേഖരിച്ച് കർഷകർക്ക് വിതരണം നടത്തുകയും ചെയ്തു.
പ്രാദേശിക ഉൽപ്പന്നങ്ങൾക്കൊപ്പം ഇരുപത്തയ്യായിരത്തിലധികം ഉത്പന്നങ്ങൾ വിവിധ സെല്ലർമാർ വഴി വിതരണം നടത്തിവരുന്നു.
ഇ കോമേഴ്സ് ടെക്നോളജി മേഖലയിൽ അഞ്ച് വർഷം പിന്നിട്ട 
www.nextztore.in എന്ന
കമ്പനി ഏറ്റവും മൂല്യവത്തായ പ്രവർത്തനം നടത്തിയത് കർഷകരുടെയും ചെറുകിട ഇടത്തരം ഉത്പാദകരുടെയും ഇടയിലാണ്.
പ്രദേശിക വിതരണം ശക്തി പ്പെടുത്തുന്നതിന് സേവനങ്ങൾ ജനുവരി ആദ്യവാരം ആരംഭിക്കും.
അടുത്ത സാമ്പത്തിക വർഷം നാനൂറ് പേർക്ക് തൊഴിൽ അവസരം നെക്സ്റ്റോർ വഴി നൽകുമെന്ന് സി.ഇ.ഒ. കെ. രാജേഷ് ഡയറക്ടർ സെന്തിൽകുമാർ എന്നിവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *