മെഡിക്കൽ കോളേജ് ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി


Ad
  
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.മാർച്ച് ഗേറ്റിന് മുൻപിൽ പോലീസ് തടഞ്ഞത് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളിലും കലാശിച്ചു. മെഡിക്കൽ കോളേജ് എന്ന ബോർഡ് മാറ്റി റഫറൽസ് കോളേജ് ആക്കി മാറ്റണമെന്നും യൂത്ത് കോൺഗ്രസ്
രണ്ട് ബോർഡ് വെച്ചാൽ മെഡിക്കൽ കോളേജാവില്ല.കൊട്ടിഘോഷിച്ച് മെഡിക്കൽ കോളേജ് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും കോളേജിന്റെ പ്രവർത്തനം ശരിയായ നിലയിലല്ല. ഇപ്പോഴും വിദഗ്ദ ചികിത്സക്കായി പൊതുജനം ചുരമിറങ്ങേണ്ട അവസ്ഥയിലാണ്. ആവശ്യത്തിന് ഡോക്ടർമാരോ മറ്റ് സൗകര്യങ്ങളേ കോളേജിൽ ഇതുവരെയായിട്ടും ഇല്ലാത്ത സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തിയത്. മെഡിക്കൽ കോളേജ് എന്ന ബോർഡ് മാറ്റി റഫറൽസ് കോളേജ് എന്ന ബേർഡാക്കി മാറ്റണമെന്ന് സമരം ഉദ്ഘാടനം ചെയ്ത മുതിർന്ന  കോൺഗ്രസ് നേതാവ് സി.അബ്ദുൾ അഷറഫ് കുറ്റപ്പെടുത്തി . യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. എ.എം. നിഷാന്ത്, എൽബിൻ മാത്യു, ജേക്കബ് സെബാസ്റ്റ്യൻ, എക്കണ്ടി മൊയ്തൂട്ടി, ഷംസീർ അരണപ്പാറ, മുസ്തഫ എറമ്പയിൽ, സി.എച്ച് സുഹൈർ, ജോയ്സി ഷാജു, ലേഖ രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *