April 26, 2024

ശബരിമലയിലേക്ക് മണ്ഡലകാലത്ത് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ആരംഭിക്കണം

0
Img 20211124 172209.jpg

കല്‍പ്പറ്റ: ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിച്ചിരിക്കുന്നതിനാല്‍ ജില്ലയിലെ അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. നിലവില്‍ വയനാട്ടില്‍ നിന്ന് നേരിട്ടുള്ള സര്‍വ്വീസുകള്‍ പരിമിതമായതിനാല്‍ ഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിന് ഒന്നിലധികം ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ജില്ലയിലെ അയ്യപ്പഭക്തര്‍ക്ക് ശബരിമല തീര്‍ത്ഥാടനം നടത്തി സൗകര്യപൂര്‍വ്വം തിരിച്ചെത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. വയനാട്ടിലെ അയ്യപ്പഭക്തര്‍ക്ക് മണ്ഡലകാലത്ത് അയ്യപ്പസ്വാമിയെ ദര്‍ശനം നടത്തി മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും, ജില്ലയില്‍ നിന്നും ആവശ്യാനുസരണമുള്ള സ്‌പെഷ്യല്‍ ബസ്സുകള്‍ അനുവദിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും വകുപ്പ് മന്ത്രിയോട് എം.എല്‍.എ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *