കമാല്‍ വരദൂരിനെ വയനാട് പൗരാവലി അനുമോദിച്ചു
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നിന്ന് ആദ്യമായി ഒരു ദിനപത്രത്തിന്റെ പത്രാധിപസ്ഥാനത്തെത്തിയ ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂറിന് വയനാട് പൗരാവലി അനുമോദനമര്‍പ്പിച്ചു. കല്‍പ്പറ്റ ഗ്രീന്‍ഗെയിറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.പി ഉപഹാരസമര്‍പ്പണം നടത്തി. ചന്ദ്രിക റീഡേഴ്‌സ് ക്ലബ് ചെയര്‍മാന്‍ എ.പി ഹമീദ് അധ്യക്ഷത വഹിച്ചു. മുസ്്‌ലിം യൂത്ത് ലീഗ്, എസ്.ടി.യു ജില്ലാ കമ്മിറ്റികളുടെയും മുസ്്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കമാല്‍ വരദൂറിന് ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പി.പി.എ കരീം, സുരേഷ് ചന്ദ്രന്‍, വി.എ മജീദ്, ജുനൈദ് കൈപ്പാണി, ജോസഫ് മാത്യു, എന്‍.കെ റഷീദ്, സി. മൊയ്തീന്‍കുട്ടി, എം. മുഹമ്മദ് ബഷീര്‍, പി. ഇസ്മായില്‍, എം. പി നവാസ്, ഡോ. നൗഷാദ് പള്ളിയാല്‍, കടവന്‍ സലിം, ടി.എസ് ചന്ദ്രു, സഫറുള്ള, അഡ്വ. എ. പി മുസ്തഫ, ഒ. സരോജിനി, ജൈന ജോയി, സലാം നീലിക്കണ്ടി, പനന്തറ മുഹമ്മദ്, ബഷീറ അബൂബക്കര്‍, സൗജത്ത് ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എസ്. മുസ്തഫ സ്വാഗതവും സി.എച്ച് ഫസല്‍ നന്ദിയും പറഞ്ഞു.
Leave a Reply