യുവതിയുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവമോർച്ച

മാനന്തവാടി : എടവക മൂളിത്തോട് പളളിക്കൽ റിനിയുടെ നവജാത ശിശുവിന്റെയും മരണം സമഗ്ര അന്വേഷണം വേണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ. റിനിയുടെ കുടുംബത്തിലെത്തി മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രിത കൊലപാതകമാണ് റിനിയുടെതെന്നും പ്രഫുൽ കൃഷ്ണ
മരണത്തിൽ ദുരൂഹതയുണ്ട് റിനിയേയും കുടുംബത്തെയും സാമ്പത്തികമായി ചൂഷണം ചെയ്തതിന്റെ ഒരു പാട് തെളിവുകളാണ് അവശേഷിക്കുന്നത്. ലൈജിഹാദും , നാർ കോട്ടിക് ജിഹാദും ചർച്ച ചെയ്യുന്ന ഇന്നത്തെ സാഹചര്യ തിൽ ഇത്തരം മരണങ്ങൾ കേവലം മരണമായി കാണാതെ സമഗ്രമായ അന്വോഷണം നടത്തി കുറ്റകാരെ നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നും പ്രഫുൽ കൃഷ്ണ പറഞ്ഞു. ബി.ജെ.പി.നേതാക്കളായ പള്ളിയറ മുകുന്ദൻ, ഇ.പി.ശിവദാസൻ മാസ്റ്റർ, പുനത്തിൽ രാജാൻ, ജി.കെ.മാധവൻ, എം.കെ. ജോർജ്, അതുൽ ജോൺസൺ തുടങ്ങിയവരും പ്രഫുൽ കൃഷ്ണയോടൊപ്പമുണ്ടായിരുന്നു. കല്ലോടി ഫെറോന പള്ളിയിലെ വികാരിയെ കണ്ടും വിഷയങ്ങൾ സംസാരിച്ചു.



Leave a Reply