April 27, 2024

വെള്ളമുണ്ട ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട നിർമ്മാണം: കലക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പുനരന്വേഷണം വേണം: പി.ടി.എ

0
Img 20211125 162548.jpg

കൽപ്പറ്റ:വെള്ളമുണ്ട ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ നൽകിയ അന്വേഷണ റിപ്പോർട്ട് കൂടുതൽ ആശങ്കയുയർത്തുന്നതാണെന്ന വെള്ളളമുണ്ട എ.യു.പി സ്കൂൾ പി.ടി.എ.വിദ്യാർഥികളുടെ സുരക്ഷ പരിഗണിിച്ച് പുനരന്വേഷണം നടത്തണമെന്ന് പി.ടി.എ. ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു..90 ഡിഗ്രി ചെരിവുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിച്ച ശേഷം  
സമീപത്ത് സ്കൂൾ മുറ്റത്ത് സുരക്ഷ 
മതിൽ നിർമ്മിക്കണം എന്ന ഉത്തരവ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ഭീഷണിയുയർത്തുന്ന ഒന്നാണ്.നിലവിൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പുതിയ കെട്ടിടം മണ്ണ് തള്ളിയ സ്ഥലത്ത് നീട്ടിയാണ് നിർമ്മിച്ചിരിക്കുന്നത്.ഇരുപതടിയിലതികം ഉയരത്തിലുള്ള ഈ കുന്നിൽ സുരക്ഷാ മതിൽ നിർമ്മിക്കണമെങ്കിൽ വീണ്ടും മൂന്നു മീറ്റർ വീതിയിൽ കുഴിക്കണം. അങ്ങനെ കുഴിച്ച് മതിൽ നിർമ്മിച്ചാൽ വെള്ളം ഒഴുകുന്ന സ്ഥലത്ത് അത് സുരക്ഷിതമാണെന്ന് കരുതാനും കഴിയില്ല.പുതിയ കെട്ടിടത്തിനരികിലായി സ്ഥിതി ചെയ്യുന്ന യു.പി.സ്കൂളിൻ്റെ ക്ലാസ് മുറിയിലേക്ക് മണ്ണും ചെളിയും പതിക്കും. കൂടാതെ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. 2018ൽ വൻതോതിൽ മണ്ണിടിഞ്ഞുതാഴ്ന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. വെള്ളമുണ്ട എ.യു.പി സ്കൂളിനു വേണ്ടി ഇതേ സ്ഥലത്തിനോട് ചേർന്ന ഭൂമിയിൽ കെട്ടിടത്തിന് രണ്ടാം നില പണിയാൻ അനുമതി തേടിയപ്പോൾ 45 ഡിഗ്രി ചരിവുള്ള ഭൂമിയായതിനാൽ അനുമതി തരാനാകില്ലെന്ന് മറുപടി നൽകിയ അധികൃതർ 90 ഡിഗ്രി ചരിവുള്ള സ്ഥലത്ത് മൂന്ന് നില കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയതിനു പിന്നിൽ ദുരൂഹതയുണ്ട്. സർക്കാർ കെട്ടിടത്തിന് ഭൂമിയുടെ ചരിവും, മണ്ണ് പരിശോധനയും വേണ്ടതില്ല എന്ന നിലപാട് പ്രതിഷേധാർഹമാണ്. പുതിയ കെട്ടിടം നിർമ്മിച്ച സ്ഥലത്ത് വിദഗ്ദ സമിതിയെ കൊണ്ട് മണ്ണ് പരിശോധന നടത്തണമെന്നും പുനരന്വേഷണം നടത്തി കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നടപടി ഉണ്ടാകണമെന്നും 
പി.ടി.എ കമ്മറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പരാതിയുയരുന്നു.
മാനദണ്ഡങ്ങൾ പാലിക്കാതെ ഇരു വിദ്യാലയങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയുയർത്തി നിർമ്മിച്ച കെട്ടിട നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ബാബു എന്ന വ്യക്തി ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് നടന്ന ജില്ലാ കലക്ടറുടെഅന്വേഷണ റിപ്പോർട്ടിലെ സുരക്ഷാ മതിൽ നിർമ്മാണ പരാമർശമാണ് ആശങ്കക്കിടയാക്കുന്നത്. വെള്ളമുണ്ട എ.യു.പി സ്കൂൾ കെട്ടിടത്തിൻ്റെ വടക്ക് വശത്തുള്ള മൺതിട്ടയും യു.പി.സ്കൂൾ കെട്ടിടവും തമ്മിൽ സുരക്ഷിത അകലം ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.ആ ഭാഗത്ത് സുരക്ഷ ഭിത്തി നിർമ്മിക്കണമെങ്കിൽ രണ്ടു മീറ്ററിലതികം വീതിയിൽ മണ്ണ് എടുക്കേണ്ടി വരും. മണ്ണ് നീക്കിയാൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ തറയുടെ സുരക്ഷയെയും സമീപത്തെ യു.പി.സ്കൂൾ കെട്ടിടത്തിൻ്റെ സുരക്ഷയേയും ഒരു പോലെ ബാധിക്കും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇരുപതടിയിലതികം ഉയരത്തിൽ താത്കാലിക മതില് നിർമ്മിക്കാനും കഴിയില്ല. ശക്തമായ മഴയിൽ വെള്ളമൊഴുകുന്ന സ്ഥലമായതിനാൽ താഴ്ഭാഗത്തെ മതിലിനോട് ചേർന്ന ക്ലാസ് മുറികളിൽ ഇരിക്കുന്ന കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യും.
നാട്ടുകാരുടെ പരാതിയെ തുടർന്നും, ഹൈക്കോടതി ഇടപെടലിനെ തുടർന്നും കഴിഞ്ഞ ആഴ്ചയിൽ ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു.ഇതേ തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് വെള്ളമുണ്ട എ.യു.പി.സ്കൂൾ മാനേജർ സുരക്ഷാ ഭിത്തി നിർമ്മിക്കണമെന്ന നിർദ്ദേശമുള്ളത്. വെള്ളമുണ്ട എ.യു.പി സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് ഹയർ സെക്കണ്ടറിക്ക് കെട്ടിടം പണിയുന്നതെന്നാണ് പരാതി.കഴിഞ്ഞവർഷത്തെ മഴയിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് മതിയായ അകലം പാലിക്കാതെയാണ് 
 മൂന്നു നില കെട്ടിടം പണിയുന്നത്. ഇത് രണ്ട് സ്കൂളുകളുടെ നിലനിൽപിനു തന്നെ ഭീഷണിയാകും എന്നാണ് നാട്ടുകാരുടെ പരാതി. ഈ പരാതി പരിഹരിക്കുന്നതിനു പകരമായി നിർദ്ദേശിച്ച സുരക്ഷാ ഭിത്തി നിർമ്മാണവും ഇരു വിദ്യാലയങ്ങളുടെയും സുരക്ഷയെ കൂടുതൽ ബാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. .പുതിയ കെട്ടിടത്തിൽ നിന്നുള്ള ജലം കുത്തനെ യു.പി സ്കൂളിൻ്റെ ക്ലാസ് റൂമിനരികിലേക്കാണ് പതിക്കുക. രണ്ട് കെട്ടിടങ്ങൾക്കിടയിൽ കുത്തനെയുള്ള സ്ഥലം വ്യാപകമായി മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ സ്ഥലമാണ്. അവിടെയാണ് നിയമ പ്രകാരമുള്ള ഒരു അകലവും പാലിക്കാതെ, തികച്ചും അപകടകരമായി കെട്ടിടം നിർമ്മിക്കുന്നതെന്നായിരുന്നു പരാതി. ശക്തമായ മഴ പെയ്ത് ഒരിക്കൽ കൂടി മണ്ണിടിച്ചിൽ ഉണ്ടായാൽ ഇരുവിദ്യാലയത്തിലെ വിദ്യാർഥികളുടെയും അധ്യാപകരുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് ഇവർ പറഞ്ഞു..1979-80 കളിൽ വെള്ളമുണ്ട ഹൈസ്കൂളിന് കളി മൈതാനം നിർമ്മിക്കുന്നതിന് വേണ്ടിയാണ് യു.പി.സ്കൂളിൻ്റെ സ്ഥലത്തെ മണ്ണ് നീക്കം ചെയ്തത്. മണ്ണ് നീക്കിയ സ്ഥലത്ത് പിന്നീട് യു.പി.സ്കൂളിന് കെട്ടിടം പണിയുകയായിരുന്നു. ഈ സ്ഥലത്തെ അന്നത്തെ മണ്ണെടുപ്പും, പുതിയ കെട്ടിട നിർമ്മാണവുമാണ് വിവാദമായിരിക്കുന്നത്.
 പി ടി.എ പ്രസിഡൻ്റ് റഫീഖ് വെള്ളമുണ്ട, വൈസ് .. പ്രസി കെ.കെ.ഇസ്മയിൽ, ടി.ടി.രതീഷ്, രാജേഷ് ചക്രപാണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *