March 29, 2024

സ്ത്രീ സുരക്ഷ ;ഫ്ലാഷ് മോബ് അവതരിപ്പിച്ചു

0
Img 20211125 170756.jpg
 

പുൽപള്ളി : നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ച് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുമായി കൈകോർത്ത്‌ പഴശ്ശിരാജാ കോളേജിലെ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിപ്പാർട്ടമെന്റ് ഫ്ലാഷ് മോബ് അവതരിപ്പിച്ചു . മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് പി.കെ വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ജിസ്‌റ മുനീർ , വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചൻ , വാർഡ് മെമ്പർമാരായ ഷിജോയ് മാപ്ലശേരി ,ഇ കെ രഘു, പി കെ ജോസ്, ഷൈജു പഞ്ഞിതോപ്പിൽ, പുഷ്പ്പവല്ലി നാരായണൻ, ശാന്തിനി പ്രകാശൻ, അമ്മിണി സന്തോഷ്‌, മോളി സജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. മാസ്സ് കമ്മ്യൂണിക്കേഷൻ & ജേർണലിസം ഡിപ്പാർട്മെന്റിലെ പതിനെട്ടോളം വിദ്യാർത്ഥികൾ ചേർന്നാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത് .ഡിപ്പാർട്മെന്റ് മേധാവി ഡോ.ജോബിൻ ജോയ്, യു ജി കോർഡിനേറ്റർ ജിബിൻ വർഗീസ്, ലിതിൻ മാത്യു, ഷോബിൻ മാത്യു , ക്രിസ്റ്റീന ജോസഫ് അസോസിയേഷൻ സെക്രട്ടറി ഹരിശങ്കർ കെ പി, അക്ഷയ് കിരൺ, സൂരജ് പി റെജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *