May 14, 2026

ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 11.62

0
IMG_20211126_171411.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 182 പേര്‍ രോഗമുക്തി നേടി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.62 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131811 ആയി. 128896 പേര്‍ രോഗമുക്തരായി. നിലവില്‍ 2092 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1957 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1403 പേര്‍ ഉള്‍പ്പെടെ ആകെ 14550 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 862 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
കല്‍പ്പറ്റ 20 , തിരുനെല്ലി 18 , മാനന്തവാടി 14 , മുട്ടില്‍ , നെന്മേനി , പുല്‍പ്പള്ളി 13 വീതം , ബത്തേരി 11 , വെങ്ങപ്പള്ളി 10 , കണിയാമ്പറ്റ , മേപ്പാടി 9 വീതം , മുള്ളന്‍കൊല്ലി , തവിഞ്ഞാല്‍ , വെള്ളമുണ്ട , വൈത്തിരി 8 വീതം , അമ്പലവയല്‍ , മീനങ്ങാടി , പൂതാടി , തൊണ്ടര്‍നാട് 6 വീതം , പനമരം 5 , നൂല്‍പ്പുഴ 3 , എടവക , കോട്ടത്തറ , തരിയോട് 2 വീതം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ 2 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *