May 4, 2024

ആദിവാസി പുനരധിവാസ വികസന മിഷന്‍ ;ഭവന നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

0
Img 20211126 164955.jpg

മാനന്തവാടി:പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ആദിവാസി പുനരധിവാസ വികസന മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഭവന നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ കര്‍മ്മവും ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി താലൂക്കിലെ ഭൂരഹിതരും ഭവനരഹിതരുമായ 47 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പൊരുന്നന്നൂരിലെ 38 കുടുംബങ്ങളും പയ്യംമ്പള്ളി നിട്ടമ്മാനിയിലെ 9 കുടുംബങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്.
ടി.ആര്‍.ഡി.എം മുഖേന ലാന്റ് ബാങ്ക് പദ്ധതിയിലൂടെ ഒരു കുടുംബത്തിന് 10 സെന്റ് വീതം ആകെ 5.77 ഏക്കര്‍ ഭൂമി പദ്ധതിക്കായി  പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ ഭവന നിര്‍മ്മാണത്തിനായി ഓരോരുത്തര്‍ക്കും 6 ലക്ഷം രൂപ വീതവും അനുവദിച്ചു. ഭവന നിര്‍മ്മാണത്തിനുളള ആദ്യ ഗഡുവായി 42,30000 രൂപ നിര്‍വ്വഹണ ഏജന്‍സിയായ ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്ക്  കൈമാറി.  കുടിവെള്ള പദ്ധതി, പഠനമുറി എന്നിവക്കായി പൊതു സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. പാലിയാണയില്‍ സാംസ്‌കാരിക നിലയും നിര്‍മ്മിക്കും. വീട്, കുടിവെള്ളം, വൈദ്യുതി, റോഡ് മുതലായ എല്ലാ അടിസ്ഥാന സൗകര്യവും ഏര്‍പ്പെടുത്തി ആറ് മാസത്തിനകം പദ്ധതി പൂര്‍ത്തീ കരിക്കുമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു .
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പാലിയാണ, പൊരുന്നന്നൂരില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മത്ത്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍, കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷില്ലി ജോര്‍ജ്ജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ .അമീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പയ്യമ്പള്ളി നിട്ടമ്മാനിയില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്നവല്ലി അധ്യക്ഷത വഹിച്ചു. മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, നഗരസഭ വിദ്യാഭ്യാസ, കല, സാംസ്‌കാരിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എല്‍.ബിജു, ജില്ലാ നിര്‍മിതി കേന്ദ്ര എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ.സാജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *