July 14, 2026

കുഞ്ഞുമോൾ വയനാട്;സി.പി.എമ്മിന് കേരളത്തിലെ ആദ്യ വനിതാ ഏരിയ സെക്രട്ടറി വയനാട്ടിൽ നിന്നും

0
IMG_20211128_222323.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സിപിഎമ്മിന്റെ വയനാട്ടിലെ ആദ്യ വനിതാ ഏരിയാസെക്രട്ടറിയായി എൻ പി കുഞ്ഞുമോൾ. മീനങ്ങാടി ഏരിയാ സെക്രട്ടറിയായാണ്‌ 54 കാരിയായ കുഞ്ഞുമോൾ തെരഞ്ഞെടുക്കപ്പെട്ടത്‌. സുൽത്താൻ ബത്തേരി ഏരിയാകമ്മിറ്റി വിഭജിച്ച്‌ സുൽത്താൻ ബത്തേരി, മീനങ്ങാടി ഏരിയാ കമ്മിറ്റികൾ രൂപീകരിച്ചപ്പോൾ മീനങ്ങാടി ഏരിയ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. ജനാധിപത്യ മഹിളാഅസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗമാണ്‌. 2001ൽ പാർടി അംഗമായ കുഞ്ഞുമോൾ, സിപിഎം അമ്പലവയൽ ലോക്കൽ കമ്മിറ്റി അംഗം, ബത്തേരി ഏരിയ കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. കേരള സി പി എമ്മിൻ്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ ഏരിയാ സെക്രട്ടറി ആണ്. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ഏരിയാ സെക്രട്ടറിയായിരുന്ന ജി തങ്കമ്മയാണ് ഇതിനു മുമ്പ് ഏരിയാ സെക്രട്ടറിയായിരുന്ന വനിത. ഇപ്പോൾ കേരളത്തിലുള്ള ഏക വനിതാ ഏരിയാ സെക്രട്ടറി ആണ് കുഞ്ഞുമോൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *