ഭരണഘടന കരുതലും കാവലും:സെമിനാർ സംഘടിപ്പിച്ചു

തരുവണഃ വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി സമിതിയുടെ നേതൃത്വത്തിൽ ചെറുകര റിനൈസൻസ് ലൈബ്രറിയിൽ
ഭരണഘടന കരുതലും കാവലും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്
ഷബിത.കെ വിഷയാവതരണം നടത്തി
മംഗലശ്ശേരി മാധവൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ടി .സുഭാഷ്, ഷിബി എം,കെ.കെ. ചന്ദ്രശേഖരൻ, ജോയ്. വി.ജെ, എം. സുധാകരൻ, എം.നാരായണൻ,ഇബ്രാഹിം പള്ളിയാൽ ,ശശി.എം തുടങ്ങിയവർ സംസാരിച്ചു. എം.രാമചന്ദ്രൻ ഭരണഘടന കവിത അവതരിപ്പിച്ചു. സെമിനാറിൽ വെള്ളമുണ്ട പഞ്ചായത്തിലെ 11 ലൈബ്രറികളിലെ പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു. കർഷകരുടെയും സാധാരണകാരൻ്റെയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വിധത്തിൽ ഭരണഘടന മാറ്റം വരുത്താനുള്ള ഏത് ശ്രമത്തെയും ലൈബ്രറി പ്രവർത്തകർ ചെറുക്കുമെന്നും ഭരണഘടനക്ക് കരുതലും കാവലുമായി നില കൊള്ളുമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഭരണഘടന പകരുന്ന സമത്വത്തിൻ്റെയും മതേതരത്വത്തിൻ്റേയും ജനാധിപത്യത്തിൻ്റേയും മഹത്തായ മൂല്യങ്ങളിൽ അഭിമാനം കൊള്ളുന്നതോടൊപ്പം ഉത്തരവാദപ്പെട്ട പൗരന്മാരെന്ന നിലയിൽ ഭരണഘടന വർത്തമാന കാലത്ത് നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചു തുടർന്നും ഗൗരവമായ ചർച്ചകൾക്ക്
പഞ്ചായത്ത് ലൈബ്രറി സമിതിയുടെ ആഭിമുഖ്യത്തിൽ നേതൃത്വം നൽകുമെന്നും സെമിനാറിൽ ഭാരവാഹികൾ അറിയിച്ചു.



Leave a Reply