June 4, 2026

ഭരണഘടന കരുതലും കാവലും;വെള്ളമുണ്ട പഞ്ചായത്ത് സെമിനാർ സംഘടിപ്പിച്ചു

0
IMG_20211130_074135.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട:  ഭരണഘടന കരുതലും കാവലും :സെമിനാർ

വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി സമിതിയുടെ നേതൃത്വത്തിൽ ചെറുകര റിനൈസൻസ് ലൈബ്രറിയിൽ ശ്രീ. ജുനൈദ് കൈപ്പാണി (ചെയർമാൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി)ഉദ്ഘാടനം ചെയ്തു. വിഷയം ശ്രീമതി. ഷബിത കെ. (വൈസ് പ്രസി. താലൂക്ക് ലൈബ്രറി കൗൺസിൽ ).മംഗലശ്ശേരി മാധവൻമാസ്റ്റർ അധ്യക്ഷനായിരുന്നു. പി.ടി .സുഭാഷ് സ്വാഗതവും ഷിബി എം നന്ദിയും രേഖപ്പെടുത്തി .കെ.കെ. ചന്ദ്രശേഖരൻ മോഡറേറ്റർ ആയിരുന്നു. ജോയ്. വി.ജെ ,സുധാകരൻ എം ,നാരായണൻ എം ,ഇബ്രാഹിം പള്ളിയാൽ ,ശശി.എം എന്നിവർ സംസാരിച്ചു. എം.രാമചന്ദ്രൻ ഭരണഘടന കവിത അവതരിപ്പിച്ചു. നമ്മുടെ ഭരണഘടന നിലവിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സെമിനാറിൽ വിവിധ ലൈബ്രറി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കർഷകരുടെയും സാധാരണ കാരൻ്റെയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വിധത്തിൽ ഭരണഘടന മാറ്റം വരുത്താനുള്ള ഏത് ശ്രമത്തെയും ലൈബ്രറി പ്രവർത്തകർ ചെറുക്കണമെന്നും എന്നും ഭരണഘടനക്ക് കരുതലും കാവലുമായി നിലകൊള്ളണമെന്ന് ചർച്ച അവസാനിപ്പിച്ചു കൊണ്ട് ശ്രീമതി. ഷമ്പിത അഭ്യർത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *