May 14, 2026

തെരുവ്നായ ശല്യം രൂക്ഷം യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്റിന് നിവേദനം നൽകി

0
IMG_20211130_174053.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ : തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും, തലപ്പുഴയിലും പരിസര പ്രദേശങ്ങളിലും സ്കൂൾ കോളേജ് പരിസരത്തും തെരുവ്നായ ശല്യം രൂക്ഷമാണ്. സ്കൂൾ കോളേജ് മദ്രസാ വിദ്യാർത്ഥികളും, കാൽനട യാത്രക്കാരും, ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും തെരുവ് നായ ശല്യത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഈ സാഹചര്യത്തിൽ തെരുവ് നായകളെ നേരിടുന്നതിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തവിഞ്ഞാൽ പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി എൽസി ജോയ്ക്ക് നിവേദനം നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുബാറക് തലപ്പുഴ, വൈസ് പ്രസിഡന്റുമാരായ ഹാരിസ് ഹാജി കുണ്ടിലോട്ട്, ജാഫർ കെ.പി, അഫ്സൽ.കെ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *