May 14, 2026

കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിൻ്റെ അപ്രതീക്ഷിത സന്ദർശനം

0
IMG_20211130_184307.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

  തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ പൈതൃക മ്യൂസിയവും നവീകരണം നടക്കുന്ന ചിറയും സംസ്ഥാന മ്യൂസിയം- തുറമുഖം- പുരാവസ്തു- പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. നിർമ്മാണം പുരോഗമിക്കുന്ന മ്യൂസിയത്തിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു വേണ്ടിയാണ് മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. 5.2 കോടി രൂപ മുതൽ മുടക്കിൽ മ്യൂസിയം കെട്ടിടവും 1.5 കോടി രൂപ ചെലവിൽ ചിറയുടെ നവീകരണവും പൂർത്തിയായിട്ടുണ്ട്. ചിറ സൗന്ദര്യവത്കരണം, മ്യൂസിയത്തിലെ പ്രദർശന സജ്ജീകരണം എന്നിവ നടത്താനുണ്ട്. മ്യൂസിയത്തിൻ്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ടും കരട് പദ്ധതി രേഖയെക്കുറിച്ചും മന്ത്രി മ്യൂസിയം അധികൃതരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മ്യൂസിയത്തിൻ്റെ ഭൂമി സംബന്ധമായ വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനായി ജില്ലാ കലക്ടർക്കും, സബ് കലക്ടർക്കും നിർദ്ദേശം നൽകി. ഒ.ആർ.കേളു എം.എൽ.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *