April 23, 2024

ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സി പി ഐ എം സെമിനാറുകൾ സംഘടിപ്പിക്കുന്നു

0
  കൽപ്പറ്റ:   സി പി ഐ എം വയനാട് ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി സെമിനാറുകൾ സംഘടിപ്പിക്കുന്നു.ഡിസംബർ 9 ന് കാർഷിക പ്രതിസന്ധിയും ഇടതു പക്ഷ ബദലും എന്ന വിഷയത്തിൽ കൽപ്പറ്റയിൽ സെമിനാർ നടക്കും. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യ കിസാൻ സഭ ജോയിൻ്റ് സെക്രട്ടറിയുമായ വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഡിസംബർ 9 ന് സ്ത്രീപക്ഷ കേരളം എന്ന വിഷയത്തിൽ പുൽപ്പള്ളിയിൽ സെമിനാർ നടക്കും.അഖിലേന്ത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി യും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി എസ് സുജാത ഉദ്ഘടനം ചെയ്യും.ഡിസംബർ 10 ന് വർഗീയത യുടെ രാഷ്ട്രീയ മാനങ്ങൾ എന്ന വിഷയത്തിലെ സെമിനാർ വൈത്തിരി യിൽ നടക്കും. ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡൻ്റ് എ എ റഹിം ഉദ്ഘാടനം ചെയ്യും.

ഡിസംബർ 13 ന് പട്ടികവർഗ വികസന പ്രശ്നങ്ങളും ഇടതുപക്ഷ നിലപാടും എന്ന വിഷയത്തിൽ സെമിനാർ പനമരത്ത് വെച്ച് നടക്കും.പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രിയും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.വയനാടിൻ്റെ സമഗ്ര വികസനം എന്ന വിഷയത്തിൽ ബത്തേരി യിലും ജ്ഞ ന സമൂഹവും ഭാവി കേരളവും എന്ന വിഷയത്തിൽ മാനന്തവാടി യിലും സെമിനാർ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *