April 19, 2024

കോൺഗ്രസ് ദേശീയ പ്രക്ഷോഭം: ജന ജാഗ്രത യാത്രക്ക് വയനാട്ടിൽ തുടക്കമായി.

0
Img 20211130 Wa0052.jpg
മാനന്തവാടി'. കോൺഗ്രസ് ദേശീയ പ്രക്ഷോഭമായ 
ജൻ ജാഗരൺ അഭിയാൻ്റെ  ഭാഗമായി വയനാട് ജില്ലയിൽ ജന ജാഗരണ യാത്രകൾക്ക്   തുടക്കമായി.
 
അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യമൊട്ടാകെ നവംബർ 14 മുതൽ ജൻ ജാഗരൺ അഭിയാൻ (ജന ജാഗ്രത ക്യാമ്പയിൻ) നടത്തി വരികയാണ്. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായുള്ള ബഹുജന സമ്പർക്ക പരിപാടിയാണിത്. പെട്രോൾ – ഡീസൽ – പാചക വാതക വില വർദ്ധനവിലൂടെ ഈ രാജ്യത്തെ ജനങ്ങൾ കൊള്ളയടിക്കപ്പെടുകയാണ്. അതിരൂക്ഷമായ പണപ്പെരുപ്പവും അസഹനീയമായ വിലക്കയറ്റവും കോടാനുകോടി ഭാരതീയരുടെ നിത്യ ജീവീതത്തെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജൻ ജാഗരൺ അഭിയാൻ എന്ന പ്രക്ഷോഭ പരിപാടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. വമ്പിച്ച ജനരോഷം ഈ സർക്കാരിനെതിരെ ഉയർത്തികൊണ്ട് വരികയാണ് ലക്ഷ്യം.
.  ഡിസംബർ 1,2 തിയ്യതികളിലായി മൂന്ന് നിയോജക മണ്ഡലങ്ങളിലും  വെവ്വേറെ ജന ജാഗ്രത യാത്രകൾ നടക്കും.  ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ എക്സ്-എം.എൽ.എ. മാനന്തവാടിയിൽ നിന്നും കെ.പി.സി.സി. വർക്കിങ് പ്രസിഡണ്ട് ടി. സിദ്ധിഖ് എം.എൽ.എ. വടുവഞ്ചാലിൽ നിന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേക്ക് പദ യാത്രയായി ജാഥ നയിക്കുന്നത്. . ഡിസംബർ 2 -כ൦ തിയ്യതി വൈകിട്ട് മൂന്ന് പദയാത്രകളും എസ്.കെ.എം.ജെ. സ്കൂൾ പരിസരത്ത് സംഗമിച്ച് കൽപ്പറ്റയിലേക്ക് വലിയ ജാഥയായി എത്തിച്ചേരും. കാർഷിക മേഖലയായ വയനാട് നേരിടുന്ന പ്രശ്നങ്ങളും സംസ്ഥാന സർക്കാരിൻ്റെ  ഭരണ വീഴ്ചകളും യാത്രയിൽ ചർച്ച ചെയ്യപ്പെടും.
മാനന്തവാടി നിയോജക മണ്ഡലം പദയാത്ര ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു.    
വടുവൻ ചാലിൽ അഡ്വ.ടി.സിദ്ദീഖ് നയിക്കുന്ന കൽപ്പറ്റ നിയോജക മണ്ഡലം ജന ജാഗരണ യാത്ര  കേരളത്തിൻ്റെ  ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു.
ഡിസംബർ 2 ന് വൈകുന്നേരം കൽപറ്റയിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി. പ്രസിഡണ്ട്  കെ.സുധാകരൻ എം.പി. ഉദ്ഘാടനം നിർവ്വഹിക്കും. ജാഥയുമായി ബന്ധപ്പെട്ട വിവിധ പൊതുയോഗങ്ങളിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.കെ. അബ്രഹാം, അഡ്വ: പി.എം. നിയാസ്, എ.പി. അനിൽകുമാർ എം.എൽ.എ., സണ്ണി ജോസഫ് എം.എൽ.എ., മലപ്പുറം ഡി.സി.സി. പ്രസിഡണ്ട് വി.എസ്. ജോയ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്നുണ്ട് .
മാനന്തവാടി നിയോജക മണ്ഡലം യാത്ര.
ബുധനാഴ്ച രാവിലെ 8.30 ന് പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തും. 8.45- ന് ഗാന്ധി പ്രതിമക്ക് മുമ്പിൽ പുഷ്പാർച്ചന. 
11 മണിക്ക് ദ്വാരക, 12 ന് കെല്ലൂർ , 3 മണി അഞ്ചു കുന്ന്, 4 മണി പനമരം, 
ഡിസംബർ രണ്ടിന്  രാവിലെ 8.30. ന് തലക്കൽ ചന്തു കുടീരത്തിൽ പുഷ്പാർച്ചന, 8.45-ന് പനമരം ട്രൈബൽ ഹോസ്റ്റലിലെ വിദ്യാർത്ഥികളുമായി സംവാദം .  9. 30 കണിയാമ്പറ്റ, 10.30 കമ്പളക്കാട്, 11.30 ന് പറളിക്കുന്ന്, 12 മണി പരിയാരം, വൈകുന്നേരം നാല് മണി കൽപ്പറ്റ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *