April 24, 2024

തരിയോട് സർവ്വീസ് സഹകരണ ബാങ്കിന്റെ കർഷക അവാർഡ് ദാനവും ധനസഹായ വിതരണവും നടത്തി

0
Img 20220401 195955.jpg
  
കാവുംമന്ദം: തരിയോട് സർവ്വീസ് സഹകരണ ബാങ്ക് കാർഷിക മേഖലയിലെ പ്രോത്സാഹ്നത്തിനായി മെമ്പർമാരായ കർഷകർക്കായി എല്ലാ വർഷവും നൽക്കുന്ന കർഷക അവാർഡുകളുടെ വിതരണവും സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്നുമുള്ള ചികിൽസാ സഹായവും റിസ്ക്ക് ഫണ്ട് പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണവുംബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പരിപാടിയുടെ ഉദ്ഘാടനം കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ നിർവ്വഹിച്ചു. കാർഷിക മേഖലയിൽ സമഗ്ര കൃഷി രീതികൾ നടത്തുന്ന മികച്ച കർഷകന് കർഷക രക്നവും, ക്ഷീരമേഖലയിലെ മികച്ച കർഷകന് കർഷക ശ്രീയും, യുവ കർഷകന് വയൽ ശ്രീയുമായി മൂന്ന് വിഭാഗങ്ങളിലായി പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. റിസ്ക് ഫണ്ട് പദ്ധതി പ്രകാരം ഒൻപത് ലക്ഷത്തി അൻപതിനായിരം രൂപയും വിതരണം ചെയ്തു. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ.എൻ ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് തയ്യിൽ, എം.ടി.ജോണി, ജോജിൻ.ടി. ജോയി, ഡെന്നീസ് മാസ്റ്റർ, ചാണ്ടി തലച്ചിറ, വിജയൻ തോട്ടുങ്കൽ, മേരി പാറയിൽ, ഷൈനി കൂവക്കൽ, സിബി എഡ്വേർഡ്, ബാങ്ക് സെക്രട്ടറി പി.വി തോമസ്, ബാബുരാജ് പി.കെ, തങ്കച്ചൻ പി.ജെ, കെ.ടി.ജോസഫ് പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news