April 25, 2026

വയനാട് മെഡിക്കൽ കോളേജ് പാർട്ടി നിലപാടിൽ മാറ്റമില്ല: ഭാരതീയ ജനതാ പാർട്ടി ജില്ലാ കമ്മിറ്റി

0
IMG_20220402_062303.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് വയനാട്ടിലെ ജനങ്ങളുടെ സൗകര്യാർത്ഥം മടക്കിമലയിൽ തന്നെ വേണം എന്നുള്ളതാണ് പാർട്ടിയുടെ നിലപാട്.
യു  ഡി  എഫ്  ഭരണകാലത്ത്, അന്നത്തെ ജനപ്രതിനിധികളും, എല്ലാ രാഷ്ട്രീയ പാർട്ടികളും മടക്കിമലയിൽ മെഡിക്കൽ കോളേജ് വരുന്നതിനെ സ്വാഗതം ചെയ്തിരുന്നു. എന്നുമാത്രമല്ല തുടർന്നുവന്ന എൽഡിഎഫ് ഗവൺമെന്റ് ലെ ആരോഗ്യ മന്ത്രിയായിരുന്ന  ഷൈലജ ടീച്ചർ മടക്കിമലയിൽ മെഡിക്കൽ കോളേജ് റോഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.
 മടക്കിമലയിൽ തന്നെ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്ന് ശശീന്ദ്രൻ എംഎൽഎ ആവർത്തിച്ച് നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
 എന്നാൽ ഇപ്പോൾ സിപിഎം നിലപാട് മാറ്റി മാനന്തവാടിയിലെ ബോയ്സ് ടൗണിലേക്ക് മാറ്റിയതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്.കൽപ്പറ്റ ബത്തേരി മണ്ഡലങ്ങൾ എൽ ഡി എഫ് നെ  കൈവിടുകയും ചെയ്ത പശ്ചാത്തലത്തിൽ സിപിഎമ്മിനെ പിന്തുണച്ച് മാനന്തവാടി മണ്ഡലവും കണ്ണൂർ ലോബിയുടെ കടുംപിടുത്തവും ആണ് സിപിഎമ്മിനെ നയം മാറ്റത്തിന് കാരണമായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *