April 25, 2026

ഖത്തർ ലോകകപ്പ്; ഔദ്യോഗിക ഗാനം പുറത്തിറങ്ങി

0
IMG_20220402_095110.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഖത്തർ :ലോകകപ്പിനെ 
വരവേറ്റുകൊണ്ട്​ ആരാധകർക്ക്​ പാടിത്തിമിർക്കാൻ ഔദ്യോഗിക ഗാനമെത്തി. ഫുട്​ബാളിന്റെ ദൃശ്യഭംഗിയും സംഗീതത്തിന്റെറ ദ്രുതതാളവുമായി ആരാധകരെ പിടിച്ചിരുത്തുന്ന വരികളും സംഗീതവുമായാണ്​ 'ഹയ്യാ ഹയ്യാ..' എന്നു തുടങ്ങുന്ന ഔദ്യോഗിക ഗാനം അവതരിപ്പിക്കുന്നത്​.
അമേരിക്കൻ ഗായകൻ ട്രിനിഡാഡ്​ കർഡോണ, ആഫ്രോബീറ്റ്​സ്​ ഐകൺ ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവരാണ്​ ഗാനമാലപിച്ചത്​. അറേബ്യൻ മരുഭൂമിയുടെ പശ്ചാത്തലത്തിൽ 'ഹയ്യാ.. ഹയ്യാ.. ' എന്ന വാക്കുകൾ പ്രദർശിപ്പിച്ചാണ്​ 3.35 മിനിറ്റ്​ ദൈർഘ്യമുള്ള ഗാനവീഡിയോ ആരംഭിക്കുന്നത്​.”
 “വിഡിയോയയിൽ ആദ്യമെത്തുന്നത്​ കാൽപന്ത്​ ആരാധകരെ കണ്ണീരിലാഴ്​ത്തി ഒരു വർഷം മുമ്പ്​ വിടപറഞ്ഞ അർജൻറീനിയൻ ഇതിഹാസം ഡീഗോ മറഡോണയാണ്​. അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ എന്നീ ലോകത്തിന്റെ മൂന്ന്​ ഭാഗങ്ങളിൽ നിന്നുള്ള ഗായകരുടെയും ശബ്​ദത്തിൽ ഔദ്യോഗികഗാനം പുറത്തുവരു​മ്പോൾ സംഗീതവും ഫുട്​ബാളും ലോകത്തെ ഒന്നിപ്പിക്കുന്നതിന്റെ പ്രതീകമാവുന്നുവെന്ന്​ ഫിഫ കൊമേഴ്​സഷ്യ ഓഫിസർ കേ മഡാറ്റി പറഞ്ഞു.”
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *