April 25, 2026

യാത്രയയപ്പ് നൽകി

0
IMG_20220402_193338.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ദേശാഭിമാനി വയനാട് ബ്യൂറോ ചീഫ് പി.ഒ ഷീജ, കോഴിക്കോടിന് സ്ഥലം മാറിപ്പോകുന്ന ദേശാഭിമാനിയിലെ എം ഷാജി, 
സർവ്വീസിൽ നിന്ന് വിരമിക്കുന്ന മംഗളം ഫോട്ടോ ഗ്രാഫർ സാജു നടക്കൽ എന്നിവർക്ക് വയനാട് പ്രസ് ക്ലബ്ന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പരിപാടി എൻ.എസ് നിസാർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവൻ അധ്യക്ഷനായി. സി കൃഷ്ണകുമാർ ഉപഹാരം സമർപ്പിച്ചു. പി.ഒ ഷീജ മറുപടി പ്രസംഗം നടത്തി.
ടി.എം ജെയിംസ്, ബിനു ജോർജ്, എ.എസ് ഗിരീഷ്, കെ.എ അനിൽകുമാർ, സൈനുദ്ദീൻ വൈത്തിരി, കെ.ആർ അനൂപ്, ജംഷീർ കൂളിവയൽ, സി.വി ഷിബു, ഇല്യാസ് പള്ളിയാൽ, ഷമീർ മച്ചിങ്ങൽ, അനഘ, കെ ജാഷിദ് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും വൈസ് പ്രസിഡന്റ് നീനു മോഹൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *