May 3, 2024

സി.പി.എമ്മിന്റെ കമ്മീഷന്‍ റെയില്‍ കേരളത്തില്‍ അനുവദിക്കുകയില്ല: ടി.പി അഷ്‌റഫ് അലി

0
Img 20220403 062402.jpg

കല്‍പ്പറ്റ:കോടികണക്കിന് രൂപ പൊതു ജനങ്ങളുടെ മേല്‍ കടബാധ്യതവരുത്തുന്ന കെ.റെയില്‍ പദ്ധതി വികസനമല്ല സി.പി. എമ്മിന് കമ്മീഷന്‍ പറ്റാനുള്ള എര്‍പ്പാട് മാത്രമാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫ് അലി അഭിപ്രായപ്പെട്ടു . ജില്ലാ യൂത്ത് ലീഗ് കലക്ട്രേറ്റിലേക്ക് നടത്തിയ      
കെ റെയില്‍ വിരുദ്ധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.നൂറ് കണക്കിന് കുടുംബങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടിട്ട് എന്ത് വികസനമാണ് കേരളത്തില്‍
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മണ്ണും പരിസ്ഥിതിയും കൊള്ളയടിച്ചു കൊണ്ട് കെ റയില്‍ പദ്ദതി നടപ്പിലാക്കാന്‍ യൂത്ത് ലീഗ് അനുവദിക്കുകയില്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.വരുമാനം, തൊഴില്‍ ലഭ്യത, യാത്രക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
അതിരടയാള കല്ല് സ്ഥാപിക്കാന്‍ അയ്യായിരം കണക്കാക്കുന്നതിലൂടെ കോടികളുടെ അഴിമതിക്ക് കൂടി യാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവിലെ റെയില്‍വേ സംവിധാനം കൂടി താളം തെറ്റിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട്
നടത്തിയ ലീഗ് ഓഫീസ് പരിസരത്തില്‍ നിന്നും ആരംഭിച്ച കലക്റ്ററേറ്റ് മാര്‍ച്ചില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നു .
പ്രതിഷേധ സംഗമത്തിന് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എം.പി നവാസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.മൊയ്തീന്‍കുട്ടി, കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.കെ ആരിഫ് സ്വഗതവും സെക്രട്ടറി സി.എച്ച് ഫസല്‍ നന്ദിയും പറഞ്ഞു. ജില്ലാ ട്രഷറര്‍ ഉവൈസ് എടവെട്ടന്‍ , സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ എ.പി മുസ്തഫ, ജില്ലാ ഭാരവാഹികളായ ജാസര്‍ പാലക്കല്‍, എ ജാഫര്‍ മാസ്റ്റര്‍ , ആരിഫ് തണലോട്ട്, പി.കെ സലാം, പി.കെ ഷൗക്കത്ത് അലി, നിയോജക മണ്ഡലം ഭാരവാഹികളായ സി.ടി ഹുനൈസ്, ഹാരിസ് കാട്ടിക്കുളം
സമദ് കണ്ണിയന്‍,, സി.ശിഹാബ്, ശിഹാബ് മലബാര്‍ ,
സി.കെ മുസ്തഫ,
എം എസ് എഫ്
ജില്ലാ പ്രസിഡന്റ് സഫ്വാന്‍ വെള്ളമുണ്ട ,  
എം എസ് എഫ് ജില്ലാ സെക്രട്ടറി റിന്‍ഷാദ് മില്ല് മുക്ക്
എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *