March 28, 2024

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം – ഡി.എം.ഒ

0
Img 20220404 213014.jpg
വയനാട് : ജില്ലയില്‍ വേനല്‍മഴ ആരംഭിച്ചതോടെ ഡെങ്കിപനി , എലിപനി, മഞ്ഞപിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പകരാനിടയുളള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രോഗപകര്‍ച്ച തടയ്യുന്നതിനുളള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ജനുവരി മുതല്‍ ഇതുവരെ 22 സംശയാസ്പദ ഡെങ്കുകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെട്ടെന്നുളള കഠിനമായ , അസഹ്യമായ തലവേദന, കണ്ണുകള്‍ക്ക് പിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കുപനിയുടെ പ്രധാന ലക്ഷണങ്ങള്‍. പകല്‍ സമയങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *