IMG_20220405_101827.jpg

നായാട്ട് സംഘത്തെ പിടികൂടി


AdAd
തിരുനെല്ലി : തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ മൂലപിടിക ഭാഗത്ത് വെച്ച് നായാട്ട് സംഘത്തെ നാടൻ തോക്ക് സഹിതം പിടികൂടി.
വാളാട് സ്വദേശികളായ ചന്ദ്രൻ . കെ.എ (39) , രാജേഷ്. കെ.സി( 48), എടത്തണ, വിജയൻ കെ.സി (42), കരിക്കാട്ടിൽ , ബാലൻ ഇ.കെ. (44) എന്നിവരാണ് വനം വകുപ്പിൻ്റെ പിടിയിലായത്.
ഇവർ സഞ്ചരിച്ച മാരുതി കാറും( കെ എൽ  07 എ ഡി  0760 ) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 ഇവരുടെ പേരിൽ കേസ്സ് റജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു.നായാട്ടു സംഘത്തെ പിടികൂടിയ സംഘത്തിൽ ജയപ്രസാദ് എം.വി , ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ , വി കെ.ദാമോദരൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രബഞ്ച് പി.ആർ, ഹരികൃഷ്ണൻ വി.പി, വിഷ്ണു പ്രസാദ്. ഫോറസ്റ്റ് വാച്ചറായ കെ.എം. കൂര്യൻ എന്നിവർ ഉണ്ടായിരുന്നു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.