April 18, 2024

ജൂലായ് ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കും : പരാതിപെടാൻ പ്രകൃതി ആപ്പും

0
Img 20220405 111045.jpg
റിപ്പോർട്ട്‌ :സി.ഡി. സുനീഷ്…
വയനാട്:  ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് രാജ്യത്ത് വലിയ ആരോഗ്യ പ്രശ്നങ്ങളും മാലിന്യ പ്രശ്നങ്ങളും ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ ഒറ്റ തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് കർശനമായി നിരോധിക്കാൻ വലിയ ഒരുക്കങ്ങളാണ് ,കേന്ദ്ര 
സർക്കാർ നടത്തുന്നത്.
ഈ നടപടികളുടെ ഭാഗമായി ,ജനങ്ങൾക്ക് 
പരാതി അറിയിക്കാനും ,ബദൽ മാർഗ്ഗങ്ങൾ അറിയാനും ,കേന്ദ്ര സർക്കാർ ,, പ്രകൃതി ,, മൊബൈൽ ആപ്പ് ഉണ്ടാകും.
വനം പരിസ്ഥിതി മന്ത്രി
ഭൂപേന്ദ്ര യാദവ് ,സഹമന്ത്രി 
അശ്വനി കുമാർ ചൗബേ എന്നിവർ ഇന്ന് ആപ്പ് ലോഞ്ച് ചെയ്യും.
ലോകം പ്ലാസ്റ്റിക് നിരോധനവും ഇതിന് ബദലായ ഹരിത സാങ്കേതിക വിദ്യകളും വികസിപ്പിച്ച കാലത്ത് ഇന്ത്യ ഇക്കാര്യത്തിൽ ഒച്ചിഴയും പോലെയാണ് എന്ന് പരക്കെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് 
കേന്ദ്രം നിലപാട് കടുപ്പിക്കുന്നത്.
കേരളത്തിലും ഹരിത കേരള മിഷൻ അടക്കം മാലിന്യ നിർമ്മാജനത്തിലും സംസ്കരണത്തിലും സക്രിയമായി ഇടപെടാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.
വീടുകളിൽ അടുപ്പിലും പുറത്തും പ്ലാസ്റ്റിക് ഇട്ട് കത്തിക്കുന്നത് സാക്ഷര കേരളത്തിലും തുടരുന്നത് 
വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *