June 10, 2026

റോഡ് പണിയും ഓവുചാല്‍ നിര്‍മ്മാണവും ത്വരിതപ്പെടുത്താന്‍ അധികൃതര്‍ ഇടപെടണം ; മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

0
newswayanad-copy48.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വള്ളിയൂര്‍കാവ് മാനന്തവാടി റോഡില്‍ ടൗണ്‍ മുതല്‍ ആറാട്ട് തറ അടിവാരം വരെ റോഡ് പണിയും ഓവുചാല്‍ നിര്‍മ്മാണവും ത്വരിതപ്പെടുത്താന്‍ അധികൃതര്‍ ഇടപെടണമെന്ന് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മാസങ്ങളായി ഇഴഞ്ഞു നീങ്ങുന്ന റോഡ് പണിയും ഓവുചാല്‍ നിര്‍മ്മാണവും വ്യാപാരികളെയും യാത്രക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ചിരിക്കുകയാണെന്നും വേണ്ടത്ര ഉപകരണങ്ങളും ജോലിക്കാരും വിദഗ്ദരും ഇല്ലാത്ത രീതിയിലാണ് നിര്‍മ്മാണം നടക്കുന്നതെന്നും മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു.വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്പിലെ ഓവുചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്,,50 കോടിയോളം രൂപയുടെ പണിയുടെ ഇപ്പോഴത്തെ സ്ഥിതി ദയനീയമാണ്, അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ പരിശോധിക്കണം. ബന്ധപ്പെട്ട എഞ്ചിനീയര്‍മാരും റോഡ് ഫണ്ട് ബോര്‍ഡും ഉദാസീനത ഒഴിവാക്കി കാര്യക്ഷമത ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടുപ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു, പി.വി മഹേഷ്, എന്‍ പി ഷിബിഎം.വി സുരേന്ദ്രന്‍, എന്‍ വി അനില്‍കുമാര്‍, സി.കെ സുജിത്, കെ.എക്‌സ് ജോര്‍ജ്, എം.കെ ശിഹാബുദ്ദീന്‍, ജോണ്‍സണ്‍ ജോണ്‍, ഇ.എ നാസിര്‍, കെ ഷാനു എന്നിവര്‍ പ്രസംഗിച്ചു,,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *