September 19, 2026

ചുവന്ന പതാക വാനിലേക്കുയരുന്നത് കേരളത്തിൽ മാത്രമോ ?

0
IMG-20220407-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രത്യേക ലേഖകൻ…..
കണ്ണൂർ : സി.പി.എം പാർട്ടി കോൺഗ്രസ്സിലേക്കെത്തുമ്പോൾ അംഗബലത്തിൻ്റെ ചുവന്ന പതാക ഉയരത്തിലേക്കുയരുന്നത് കേരളത്തിൽ മാത്രമോ ?
സംഘടന റിപ്പോർട്ടിൻ്റെ വിലയിരുത്തൽ അനുസരിച്ച് രാജ്യത്തിലെ പകുതി അംഗങ്ങളിൽ ,ഭൂരിപക്ഷ അംഗങ്ങളും കേരളത്തിൽ നിന്നാണ്. 2017ൽ രാജ്യത്തെ 
10, 25,352 അംഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ 
ഇന്നത് 9,85 ,757 അംഗങ്ങളായി കുറഞ്ഞു.
കേരളത്തിലാകട്ടെ
4,63,472 പാർട്ടി അംഗങ്ങൾ ഉണ്ടായിരുന്നത് 
5,27, 174 അംഗങ്ങളായി വർധിച്ചു.
ചുവപ്പ് കോട്ടയായിരുന്ന
പശ്ചിമ ബംഗാളിൽ 2017ൽ 
2,08,923 അംഗങ്ങളുണ്ടായിരുന്നത് 
1,60,827 ആയി കുറഞ്ഞു.
ത്രിപുരയിലും മറ്റ് സംസ്ഥാനങ്ങളിൽ അംഗങ്ങളുടെ കുറവ് ഉണ്ടാകുന്നത് പാർട്ടിയെ ആശങ്കയിലാക്കുന്നുണ്ട്.
സി.പി.എം കേരള പാർട്ടിയായി മാറുകയാണോ എന്ന ചോദ്യങ്ങൾ ഉയർന്ന് വന്ന് തുടങ്ങി.
ബംഗാൾ പരാജയം ആവർത്തിക്കാതിരിക്കാൻ കേരളം നടപടിയെടുത്തതും രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതും
കേരള സി.പി.എം ന് വലിയ മേൽകൈ നേടാൻ സാധിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലും ക്ഷ ചുവന്ന പതാക ഉയരത്തിലെത്തിക്കാൻ പാർട്ടി നന്നായി വിയർക്കേണ്ടി വരുമെന്നാണ് ദേശീയ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *