

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ബോയ്‌സ് ടൗണിൽ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി കൽപ്പറ്റ മണ്ഡലം കമ്മിറ്റി പ്രതിഷേധ പദയാത്ര നടത്തി. പത്മപ്രഭാ ചാരിറ്റബിൾ സൊസൈറ്റി സൗജന്യമായി മടക്കിമലയിൽ നൽകിയ അമ്പത് ഏക്കർ ഭൂമിയിൽ തന്നെ മെഡിക്കൽ കോളേജ് സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കൽപ്പറ്റ അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയ യാത്ര മടക്കിമലയിലെ ഭൂമിയിൽ അവസാനിച്ചത്. പദയാത്ര നയിച്ച മണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷിന് പതാക കൈമാറിക്കൊണ്ട് ബിജെപി ജില്ല അദ്ധ്യക്ഷൻ കെ.പി. മധു യാത്ര ഉദ്ഘാടനം ചെയ്തു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതരും ഇടതുപക്ഷ നേതൃത്വവും തമ്മിലുണ്ടാക്കിയ അവിശുദ്ധ ധാരണയാണ് മെഡിക്കൾ കോളജ് കണ്ണൂർ അതിർത്തിയായ ബോയിസ് ടൗണിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കാരണം. ഇത് ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും തുടർ സമര പരിപാടികളിലൂടെ ഈ തീരുമാനം പുനപരിശോധിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും യാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.മധു പറഞ്ഞു. പി.എം. അരവിന്ദൻ, ഷാജിമോൻ ചൂരൽമല, ശിവദാസൻ വിനായക, എം.ശാന്തകുമാരി, രാമചന്ദ്രൻ ആരോട, സിന്ധു നെടുങ്ങോട്, സിന്ധു ആയിരവീട്ടിൽ, രാധാകൃഷ്ണൻ ചേളേരി തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply