April 18, 2024

പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണം: കേരള പ്രവാസി സംഘം

0
Img 20220408 115514.jpg
അമ്പലവയൽ: കോവിഡ് പ്രതിസന്ധി മൂലവും സ്വദേശിവത്കരണവും മറ്റും മൂലം വിദേശ രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള പ്രവാസി സംഘം അമ്പലവയൽ മേഖല സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കുടുംബശ്രീ, കെ എസ് എഫ് ഇ, കേരള ബാങ്ക്, മറ്റ് ദേശസാൽകൃത ബാങ്കുകൾ, സഹകരണ ബാങ്കുകൾ, സർക്കാർ ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിലൂടെ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേരള സർക്കാർ നടപടികൾ കൈക്കൊള്ളുമ്പോൾ, കഴിഞ്ഞ കേന്ദ്ര ബജറ്റിലടക്കം രാജ്യത്തിന് കയറ്റുമതി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിത്തരുന്ന പ്രവാസി സമൂഹത്തെ പാടെ തഴയുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. ഈ നിലപാടുകൾ തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി കെ കെ നാണു സമ്മേളനം ഉദ്‌ഘാടനം ചെയ്തു. എ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ബത്തേരി ഏരിയ സെക്രട്ടറി സരുൺ മാണി, സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം എ രാജൻ, സി ഐ ടി യു മീനങ്ങാടി ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഗഫൂർ, കേരള പ്രവാസി സംഘം ഏരിയ പ്രസിഡന്റ് പി വി സാമുവൽ, മേഖല സെക്രട്ടറി കെ ആർ പ്രസാദ്, ഏലിയാമ്മ കുര്യാക്കോസ്, സി എം സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
മേഖല ഭാരവാഹികളായി എ മുഹമ്മദാലി (പ്രസിഡന്റ്), കെ ആർ പ്രസാദ് (സെക്രട്ടറി), സി എം സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *