March 29, 2024

നീതിപൂർവ്വമായ അന്വേഷണം നടത്തണം: കേരള എൻ.ജി.ഒ. സംഘ്

0
Img 20220408 144949.jpg
മാനന്തവാടി :  മാനന്തവാടി സബ്ബ് ആർ. ടി.ഒ ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച കാര്യങ്ങളിൽ നീതിപൂർവ്വമായ അന്വേഷണം നടത്തണമെന്നും , വകുപ്പിലെ മുഴുവൻ ജീവനക്കാരെയും സംശയത്തിൽ നിർത്തിയുള്ള ചർച്ചകൾ അവസാനിപ്പിച്ച് കാരണകാരായ ഉദ്യോഗസ്ഥകർ ഉണ്ടെങ്കിൽ മാതൃകാപരമായി ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും, ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും കേരള എൻ. ജി.ഒ സംഘ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സുരേഷ് . പി അദ്ധ്യക്ഷത വഹിച്ചു . കെ.ഗോപാലകൃഷ്ണൻ , എം.കെ.പ്രസാദ് , വി.പി ബ്രിജേഷ്, നിധീഷ് കെ.എൻ, വി.കെ ഭാസ്ക്കരൻ , സ്മിത സുരേഷ്, കെ.ഭാസ്ക്കരൻ , കെ മോഹനൻ , വി.ഭാസ്ക്കരൻ , ഉദയ .ഒ . എ , ശ്രീനന്ദൻ , സുധി .എം ആർ തുടങ്ങിയർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *