April 25, 2024

വനവാസി ദുരിതങ്ങൾ കേന്ദ്ര ശ്രദ്ധയിൽ കൊണ്ടുവരും. ബിജെപി

0
Img 20220408 185938.jpg
കൽപ്പറ്റ : ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന നിയോഗിച്ച ഉന്നതതല പഠനസംഘം വയനാട് ജില്ലയിലെ ആദിവാസി കോളനികളിൽ സന്ദർശനം തുടങ്ങി. ആദിവാസി ക്ഷേമ- വികസന പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്താനും പ്രശ്നങ്ങൾ പഠിക്കാനുമായാണ് പാർട്ടി ഈ നേതൃ സംഘത്തെ നിയോഗിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ കൺവീനർ ആയുള്ള സമിതിയിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ ഡോക്ടർ പ്രമീള ദേവി പാർട്ടി വക്താവ് കെ വി എസ് ഹരിദാസ് എന്നിവരാണുള്ളത്. പട്ടികജാതി മോർച്ച സംസ്ഥാന നേതാക്കൾ ജില്ലാ മണ്ഡലം നേതാക്കൾ എന്നിവരും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നു
 ജില്ലയിലെ അടുത്ത എട്ടോളം വനവാസി കോളനികളിൽ ഇന്ന് സംഘം സന്ദർശനം നടത്തി. നാളെ വൈകുന്നേരം സന്ദർശനം പൂർത്തിയാക്കും.
 വനവാസി ഊരുകളിലെ സ്ഥിതിഗതികൾ അതീവ ഗുരുതരവും അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നതും ആണ് എന്ന് എന്ന ബിജെപി പഠന സംഘത്തിന് ബോധ്യമായിട്ടുണ്ട്. കോടിക്കണക്കിന് രൂപ ഓരോ സാമ്പത്തിക വർഷവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വനവാസി ക്ഷേമത്തിനുവേണ്ടി ചെലവിടുന്നുണ്ടെങ്കിലും അതൊന്നും യഥാർത്ഥ വനവാസികൾ ക്ക് ലഭ്യമാകുന്നില്ല എന്നതാണ് പ്രധാമദൃഷ്യാ ബോധ്യമായത്. ഭവന നിർമ്മാണം ശൗചാലയങ്ങൾ ഉടെ കാര്യം കുടി വെള്ളത്തിന്റെ പ്രശ്നങ്ങൾ അങ്ങനെ സർവ്വ രംഗത്തും പോരായ്മകൾ തന്നെയാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. പദ്ധതികൾ വേണ്ടവിധം നടപ്പിലാക്കാതെ പദ്ധതി നടത്തിപ്പിൽ കയ്യിട്ടുവാരി പാവപ്പെട്ട വനവാസികളെ വിഷമത്തിൽ ആക്കുകയാണ് കേരളത്തെ മുന്നണി ഇടതു-വലതു മുന്നണി സർക്കാരുകൾ ചെയ്തത്. കേന്ദ്ര പദ്ധതികൾ പോലും വേണ്ടവിധം നടപ്പിലാക്കിയിട്ടില്ല എന്നതും ശ്രദ്ധയിൽപ്പെട്ടു. ഈ പ്രശ്നങ്ങളെല്ലാം കേന്ദ്രസർക്കാരിനെയും കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ റെയും ശ്രദ്ധയിൽ ഉടനെ കൊണ്ടുവരുമെന്ന് ബിജെപി എം സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *