April 19, 2024

ജ്യോതിർഗമയ രക്തദാന വാരാചരണം ആരംഭിച്ചു

0
Img 20220409 150209.jpg
 മാനന്തവാടി: ജ്യോതിർഗമയ രക്തദാന നേത്രദാന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി പീഡാനുഭവ വാരം രക്തദാന വാരമായി ആചരിക്കുന്നതിന് തുടക്കമായി. 13-ാമത് രക്തദാന വാരാചരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. 'രക്തദാന രംഗത്ത് ജ്യോതിർഗമയ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ സെൻ്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് പദ്ധതി വിശദീകരിച്ചു. സഹവികാരി ഫാ. എൽദോ മനയത്ത്, ട്രസ്റ്റി ഷാജി മൂത്താശ്ശേരി, സൺഡേസ്കൂൾ ഇൻസ്പെക്ടർ എബിൻ പി ഏലിയാസ് , സൺഡേസ്കൂൾ അസി. ഇൻസ്പെക്ടർ ടി.വി. സുനിൽ കോറോം , യൂത്ത് അസോസിയേഷൻ മേഖലാ സെക്രട്ടറി ഷിജോ സണ്ണി, സൺഡേ സ്കൂൾ മേഖലാ സെക്രട്ടറി നിഖിൽ പീറ്റർ, പ്രധാനാധ്യാപകൻ റെനിൽ മറ്റത്തിൽ, വർഗീസ് വലിയപറമ്പിൽ, മനോജ് കല്ലരിക്കാട്ട്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. എം.കെ. അനുപ്രിയ, ഡോ. ബിനിജ മെറിൻ ജോയി എന്നിവർ സംസാരിച്ചു. ഏപ്രിൽ 17 വരെയുള്ള ദിവസങ്ങളിൽ മാനന്തവാടി, ബത്തേരി, മേപ്പാടി ബ്ലഡ് ബാങ്കുകളിലായി വൈദീകർ, സൺഡേസ്കൂൾ അധ്യാപകർ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ രക്തം ദാനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *