September 20, 2026

ന്യൂ ജെൻ വിവാഹ പരസ്യവുമായി യുവാവ് : പ്രൊപ്പോസലും ട്രോളുമായി സോഷ്യൽ മീഡിയ

0
IMG_20220411_080318.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശൂർ : ഒരു കാര്യം പറയാനുണ്ട്…🙂
സംഭവം അല്പം സീനാട്ടോ?
ഒരു വിവാഹ പരസ്യത്തിൻ്റെ ആദ്യ വരികളാണിത്. തൃശൂർ സ്വദേശിയായ ലിൻ്റോണാണ് വിവാഹാലോചന ക്ഷണിച്ച് ന്യൂ ജെൻ പരസ്യം പ്രചരിപ്പിച്ചത്. പ്രൊപ്പോസൽ കുറച്ച് വന്ന് തുടങ്ങിയെങ്കിലും ട്രോളർമാരാണ് കൂടുതൽ ആഘോഷിക്കുന്നത്. 
പരസ്യത്തിൻ്റെ തുടർച്ച ഇങ്ങനെ.
എൻ്റെ പേര് ലിൻ്റോൺ കെ ടി. ഞാനെ ഐ എസ് ആർ ഒ  തിരുവനന്തപുരം ആണുട്ടോ? റോക്കറ്റ് വിക്ഷേപിക്കുമ്പോ അത് പരിശോധിക്കുന്ന ശാസ്ത്രജ്ഞൻ ആണെന്നാവും അല്ലാട്ടോ🙂🙂
നമ്മള് തൃശ്ശൂർ ഉള്ള 
ഗഡിയാട്ടോ …
ഡിപ്ലോമ  ഉളള കാരണം ഐ എസ് ആർ ഒ  ചെറിയൊരു ജോലിയുണ്ട്..
സ്വന്തമായി ഒരു വീടുണ്ടാക്കി രണ്ട് പെങ്ങൾ മാരെയും വിവാഹം കഴിപ്പിച്ച് ഒരു കൂട്ടുകാരിയെ അന്വേഷിച്ചിറങ്ങിയപ്പോഴെക്കും മുകളിലുള്ള തമ്പുരാന് അതത്ര ഇഷ്ട്ടായില്ല.lവിവാഹം കഴിഞ്ഞ അനിയത്തിക്ക് കാൻസറും പിന്നെ സ്നേഹ കൂടുതലുള്ള  അളിയനും കൂടിയായപ്പോ സംഗതി ഉഷാറായി.
ഇനിയിപ്പൊ കൂട്ടിന് എനിക്കൊരാളെ വേണമെന്നുണ്ട് വയസ്സ് 41 ആയീട്ടാ..
നിലക്കും വിലക്കും ഒക്കുന്നതിനേക്കാൾ. മതത്തിൻ്റെ വേലിക്കെട്ടിനപ്പുറം എൻ്റോപ്പം നിൽക്കാനും ഒരുമിച്ച് സഞ്ചരിക്കാനും
എന്ന് ലിൻ്റോൺ.
9745392416
ഫോൺ നമ്പർ സഹിതം സോഷ്യൽ മീഡിയയിൽ പരസ്യം വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേർ രംഗത്ത് വന്നിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *