April 19, 2024

ചുവന്ന കടലായി കണ്ണൂർ സി.പി.എം പാർട്ടി കോൺഗ്രസ്സിന് സമാപനം

0
Img 20220411 082807.jpg
റിപ്പോർട്ട്‌ : പ്രത്യേക ലേഖകൻ…
കണ്ണൂർ : കണ്ണൂരിൻ്റെ ആകാശം പോലും ചുവപ്പാക്കി അഞ്ച് ദിവസമായി നടന്ന സി.പി. എം പാർട്ടി കോൺഗ്രസ്സിന്
സമാപനമായി.ചുവപ്പ് വളണ്ടിയർ മാർച്ചും വൻ ജനപങ്കാളിത്തത്തോടെയും ആണ് സമ്മേളനം കൊടിയിറങ്ങിയത്.
മൂന്ന് മണിയോടെ സമാപിച്ച പ്രതിനിധി സമ്മേളനത്തിന് ശേഷം റാലിയോടേയും പൊതുയോഗത്തോടെയും സമ്മേളനം സമാപിച്ചത്.
ചുവപ്പ് സേനയുടെ സല്യൂട്ട് സീതാറാം യച്ചൂരിയും കോടിയേരി ബാലകൃഷ്ണനും സ്വീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ച പൊതുയോഗം സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു.
കോടിയേരി ബാലകൃഷ്ണൻ ,മണിക് സർക്കാർ ,വൃന്ദ കാരാട്ട് ,എം. എ ബേബി ,
മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. ചുവന്ന കടലാകാശം തീർത്ത സമ്മേളനം കഴിഞ്ഞെങ്കിലും ദേശീയ രാഷ്ടീയത്തിലെ ഗതിവിഗതികൾ എങ്ങിനെ കൊണ്ട് പോകാം എന്ന തന്ത്രങ്ങൾ മെനഞ്ഞ് ,പ്രവർത്തന നിരതരാകുകയാണ് സി.പി. എം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *