September 20, 2026

ചെറുപുഷ്പ മിഷൻലീഗ് നടവയൽമേഖല സംസ്ഥാനത്ത് ഒന്നാമത്

0
IMG_20220411_083039.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തന മേഖലയായി നടവയൽ മേഖല. 2019- 20 , 2020-21 വർഷത്തിലെ സംസ്ഥാനത്തെയും രൂപതയിലെയും ഏറ്റവും മികച്ച മേഖലയായി നടവയൽ തെരഞ്ഞെടുക്കപ്പെട്ടു.
രൂപതയിൽ ഏറ്റവും നല്ല മിഷൻ മാസാചാരണത്തിനും ഒന്നാം സ്ഥാനം നടവയൽ മേഖലക്കാണ്.. രൂപതാ കലാ സാഹിത്യ മേഖലകളിൽ മികവാർന്ന നേട്ടം കരസ്ഥമാക്കാൻ മേഖലക്ക് കഴിഞ്ഞു.രൂപത പ്രസിഡന്റ്  രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷനായിരുന്ന യോഗത്തിൽ മാർ .ജോസ് പൊരുന്നേടം പിതാവിൽ നിന്ന് നടവയൽ മേഖലാ ഭാരവാഹികൾ ട്രോഫികൾ ഏറ്റുവാങ്ങി.മേഖല ഡയറക്ടർ ഫാ. ജെറിൻ പൊയ്കയിൽ, രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ, ടോണി ചെമ്പാട്ടിക്കൽ, ഫാ.ജോമിൻ,ബിനു പാറാനി, ആന്റോ ചിറമേൽ , സി. ടെസ്ലിൻ , ഹിമ, നിയ, സച്ചിൻ തുടങ്ങി മറ്റ് മേഖല, ശാഖാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *