September 20, 2026

എം.എസ് എഫ് തജ്ദീർ കാമ്പയിൻ പുരോഗമിക്കുന്നു

0
IMG_20220411_083240.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എം.എസ്.എഫ് തജ്ദീർ റമദാൻ കാമ്പയിൻ മാനന്തവാടി നിയോജക മണ്ഡലത്തിൽ പുരോഗമിക്കുന്നു. വിശ്വാസം, നിരാസം, ചരിത്രത്തിലൂടെ എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിൻ തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തുകളിൽ പൂർത്തീകരിച്ചു. വാളാട് ലീഗ് ഓഫീസിൽ വെച്ച് നടന്ന തവിഞ്ഞാൽ പഞ്ചായത്ത് സംഗമം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സഫുവാൻ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. നുഫൈസ് വള്ളിത്തോട് അധ്യക്ഷനായി. ഷാഫി ദ്വാരക പ്രമേയ പ്രഭാഷണം നടത്തി. മുത്തലിബ് ദ്വാരക, അജ്നാസ് പുലിക്കാട്, റുമൈസ് അഞ്ചാമൈൽ, ശുഹൈബ് മാനന്തവാടി, റിയാസ് വാളാട് സംസാരിച്ചു. പുതിയ പഞ്ചായത്ത് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: 
നുഫൈസ് വള്ളിത്തോട് (പ്രസിഡന്റ്) ,റിയാസ് പുത്തൂർ (ജന.സെക്രട്ടറി), ഉമൈസ് പേര്യ (ട്രഷറർ), അഖ്താബ് തലപ്പുഴ, ഖൈഫ് പേര്യ, സാദത്ത് മുള്ളൽ (വൈ.പ്രസിഡന്റുമാർ ), സുൽത്താൻ വാളാട്, അജ്നാസ് പേര്യ, ഫാസിൽ വാളാട് (സെക്രട്ടറിമാർ) സൽമാൻ വാളാട്, മുസ്തഫ പുത്തൂർ (വിംഗ് കൺവീനർമാർ).
കുഞ്ഞോം ലീഗ് ഓഫീസിൽ വെച്ച് നടന്ന തൊണ്ടർനാട് പഞ്ചായത്ത് സംഗമം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.മൊയ്തു ഉദ്ഘാടനം ചെയ്തു. റാശിദ് കുഞ്ഞോം അധ്യക്ഷനായി. സഫുവാൻ വെള്ളമുണ്ട, മുത്തലിബ് ദ്വാരക, അജ്നാസ് പുലിക്കാട്, റാഫി വെള്ളമുണ്ട, ശാഹുൽ കുത്തോം, ശാഫി ദ്വാരക സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *