May 8, 2024

കൺസ്യൂമർ പ്രൊട്ടക്ഷൻ ഉപഭോക്തൃ സേവന പുരസ്കാരം ബീക്രാഫ്റ്റ് ഹണിക്ക്

0
Img 20220411 083433.jpg
കൽപ്പറ്റ: വിവരാവകാശ കൗൺസിലും കൺസ്യുമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി നൽകുന്ന 2021 – 22 വർഷത്തെ മികച്ച ഉപഭോക്തൃ സേവന പുരസ്‌കാരത്തിന് ബിക്രാഫ്റ്റ് ഹണി ആൻ്റ് സ്പൈസസ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മദാരി അർഹനായി .തൃശ്ശൂരിൽ വെച്ചു നടന്ന ചടങ്ങിൽ തൃശൂർ എം.പി. ടി. പ്രതാപൻ പുരസ്‌കാരം സമ്മാനിച്ചു . സാംസ്കാരിക നഗരിയിലെ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ 
 മേയർ എം.കെ. വർഗീസ് ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു . രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ബീക്രാഫ്റ്റ് എന്ന ബ്രാൻഡിങ്ങിലൂടെ ഇന്ത്യയിലുടനീളം തേൻ വിപണനം നടത്തുന്ന ഉസ്മാൻ നേരത്തെ തന്നെ സംരംഭകർക്കിടയിൽ ശ്രദ്ധേയനായിരുന്നു .അതു കൊണ്ടു തന്നെ നിരവധി അവാർഡുകൾ ഉസ്മാനെ തേടിയെത്തിയിരുന്നു . ഈ അവാർഡ് ബീക്രാഫ്റ്റിന് മറ്റൊരു പൊൻതൂവൽ കൂടി സമ്മാനിച്ചിരിക്കുകയാണ് . തേൻ ഉപഭോക്താക്കൾക്കിടയിൽ ബീക്രാഫ്റ്റിന്റെ തേൻ ഇന്ന് വളരെയധികം പ്രസിദ്ധമാണ് . ശുദ്ധമായ തേൻ വിതരണം ചെയ്യാനും ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം തേൻ എവിടെയും എത്തിച്ചു നൽകാനും കഴിയുന്നു എന്നത് ഉപഭോക്താക്കൾക്കിടയിൽ ബീക്രാഫ്റ്റിനോടുള്ള വിശ്വാസ്യത വർധിപ്പിക്കുന്നു . ഇന്ന് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ശുദ്ധവും പ്രകൃതിദത്തവുമായ വിവിധ തരം തേനുകളാണ് ബീക്രാഫ്റ്റ് വിപണനം നടത്തുന്നത് . കേരളത്തിൽ ഏഴ് ഷോറൂമുകൾ നിലവിൽ പ്രവത്തിക്കുന്നുണ്ട് . കൂടാതെ തേനിനെ കുറിച്ചും തേനീച്ചയെ കുറിച്ചും പഠിക്കാൻ വേണ്ടി ഒരു ഹണി മ്യൂസിയം തന്നെ വയനാട്ടിൽ പ്രവർത്തിക്കുന്നുണ്ട് .വയനാട്ടിൽ വരുന്ന വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഹണി മ്യൂസിയം .നിത്യേന നിരവധി ആളുകളാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *