April 25, 2024

കൃഷി നാശത്തിന് റവന്യൂ വകുപ്പ് നഷ്ട പരിഹാരം നല്‍കണണം ; കിസാന്‍ സഭ

0
Img 20220411 124605.jpg
നെന്മേനി: നെന്മേനി, അമ്പലവയല്‍ പഞ്ചായത്തിലെവിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും, മഴയിലും ഉണ്ടായ വ്യാപകമായ കൃഷി നാശത്തിന് റവന്യൂ വകുപ്പ് നഷ്ട പരിഹാരം നല്‍കണമെന്ന് കിസാന്‍ സഭ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളില്‍ കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് പി എം ജോയിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. നൂറ്കണക്കിന് വാഴയും റബ്ബറും, കവുങ്ങുമാണ് കാറ്റില്‍ നിലം പൊത്തിയിരിക്കുന്നത്. വീടുകള്‍ക്ക് നാശനഷ്ട്ം ഉണ്ടായി. വൈദ്യുതി  ബന്ധം ഈ മേഖലയില്‍ പൂര്‍ണ്ണമായും വിഛേദിക്കപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ സംഭവിച്ചിരിക്കുന്നതെന്നും കിസാന്‍ സഭ.ബത്തേരി മണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ അഡ്വ. കെ ഗീവര്‍ഗീസിന്റെ 700 ല്‍ പരം റബ്ബര്‍ മരങ്ങളാണ് കാറ്റിലും മഴയിലും നശിച്ചത്. റവന്യു അധികാരികള്‍ ഈ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു കിസാന്‍ സഭ നേതാക്കളായ സി.എം സുധീഷ്, എന്‍ ഫാരീസ്, സതീഷ് കരടിപ്പാറ, അഡ്വ. എബി ചെറിയാന്‍ ലെനിന്‍ സ്റ്റീഫന്‍, ഇ.സി അനീഷ് കുമാര്‍, അമല്‍ ശശി, എം.ആര്‍ ശ്രീനിവാസന്‍ തുടങ്ങിയവരും സന്ദര്‍ശനം നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *